Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Local News

എംബി യൂസുഫ് ഹാജി അനുസ്മരണവും പ്രാര്‍ത്ഥനാ സദസും

ദോഹ : കാസര്‍കോട് ജില്ലാ മുസ് ലിം ലീഗ് വൈസ് പ്രസിഡന്റ് എംബി യൂസുഫ് ഹാജി ബന്ദിയോടിനെ അനുസ്മരിച്ച് ഖത്തര്‍ കാസറഗോഡ് ജില്ലാ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റികള്‍ സംയുക്തമായി പ്രാര്‍ത്ഥനാ സദസ് സംഘടിപ്പിച്ചു.
കെഎംസിസി ഖത്തര്‍ ജില്ലാ പ്രസിഡന്റ് ലുക്മാന്‍ തളങ്കര അധ്യക്ഷത വഹിച്ച യോഗത്തില്‍ അഡ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എസ് എ എം ബഷീര്‍ സാഹിബ് അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന വൈസ്പ്രസിഡന്റ് ആദം കുഞ്ഞി തളങ്കര, സീനിയര്‍ നേതാവ് മുട്ടം മഹമൂദ്, ജില്ലാ ഭാരവാഹികളായ സമീര്‍ ഉടുമ്പുന്തല, നാസര്‍ കൈതക്കാട്, ഷാനിഫ് പൈക, അലി ചേരൂര്‍, സാദിഖ് കെസി, സഗീര്‍ ഇരിയ, കെബി മുഹമ്മദ് ബായാര്‍, ആബിദ് ഉദിനൂര്‍, മഞ്ചേശ്വരം മണ്ഡലം ഭാരവാഹികളായ പ്രസിഡന്റ് റസാഖ് കല്ലട്ടി , ഹനീഫ് ബന്ദിയോട് , മംഗല്‍പാടി പഞ്ചായത്ത് പ്രസിഡന്റ് ഫസല്‍ മല്ലങ്ങൈ എന്നിവര്‍ സംസാരിച്ചു.

നാസര്‍ ഫൈസി പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കി. മണ്ഡലം സെക്രട്ടറി റഹീം ഗ്രീന്‍ലാന്‍ഡ് സ്വാഗതവും ജില്ലാ ട്രഷറര്‍ സിദ്ദിഖ് മണിയമ്പാറ നന്ദിയും പറഞ്ഞു.

Related Articles

Back to top button