Uncategorized

വെസ്റ്റേണ്‍ യൂണിയന്‍ സിറ്റി എക്‌സ്‌ചേഞ്ച് ട്രോഫിക്ക് വേണ്ടിയുള്ള മീഡിയ വണ്‍ ഖ്വിഫ് സൂപ്പര്‍ കപ്പില്‍ കെ എം സി സി മലപ്പുറവും കെ എം സി സി കോഴിക്കോടും യുണൈറ്റഡ് എറണാകുളവും ജേതാക്കള്‍

ദോഹ. വെള്ളിയാഴ്ച ദോഹ സ്‌റ്റേഡിയത്തില്‍ വാശിയേറിയ മല്‍സരങ്ങളില്‍ കെ എം സി സി മലപ്പുറവും കെ എം സി സി കോഴിക്കോടും യുണൈറ്റഡ് എറണാകുളവും ജേതാക്കളായിയി. ആദ്യ മല്‍സരത്തില്‍ മാക് കോഴിക്കോടിനെ എതിരില്ലാത്ത 4 ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കെ എം സി സി മലപ്പുറം മുന്നേറിയത്.
കെ.എം.സി.സിക്ക് വേണ്ടി ആറാം നമ്പര്‍ താരം നവാഫ്, ഇരുപത്തിരണ്ടാം നമ്പര്‍ തരം ഫസ്ലു , മൂന്നാം നമ്പര്‍ താരം വാസീം , പത്താം നമ്പര്‍ താരം ആഷിഖ് എന്നിവരാണ് ഗോള്‍ നേടിയത്.

രണ്ടാം മത്സരത്തില്‍ കെ എം സി സി കോഴിക്കോട് അനെക്‌സ് പാലക്കാടിനെ എതിരില്ലാത്ത 3 ഗോളുകള്‍ക്ക് തോല്‍പ്പിച്ചു.

കെ എം സി സി കോഴിക്കോടിന് വേണ്ടി 17 ആം നമ്പര്‍ വാജിദ് അലി താരം 59 ആം മിനുട്ടിലും 12 ആം നമ്പര്‍ താരം മുഹമ്മദ് ആഷിഫ് 63 ആം മിനുട്ടിലും (പെനാല്‍റ്റി)
ഏഴാം നമ്പര്‍ താരം ഹസനുല്‍ ഹാദി 65 ആം മിനുട്ടിലും ഗോളുകള്‍ നേടി.
കെ എം സി സി കോഴിക്കോടിന്റെ ഹസനുല്‍ ഹാദി യാണ് മാന്‍ ഓഫ് ദ മാച്ച്.

യുണൈറ്റഡ് എറണാകുളവും ട്രാവന്‍കൂര്‍ എഫ് സിയും തമ്മില്‍ നടന്ന മൂന്നാം മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് എറണാകുളം വിജയിച്ചു.
കളിയുടെ 4ആം മിനുട്ടില്‍ ട്രാവന്‍കൂര്‍ എഫ് സി യാണ് 23 ആം നമ്പര്‍ താരം മുഹമ്മദ് ഷാന്‍ ലൂടെ ആദ്യം ഗോള്‍ നേടിയത്.
എന്നാല്‍ ആദ്യ പകുതിയില്‍ തന്നെ 2 ഗോളുകള്‍ നേടി 5 ആം നമ്പര്‍ താരം റോഷന്‍ എറണാകുളത്തെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ റോഷന്‍ വീണ്ടും ഗോള്‍ നേടി ടൂര്‍ണമെന്റിലെ രണ്ടാമത്തെ ഹാട്രിക് ന് ഉടമയായി. കളിയുടെ 50 ആം മിനുട്ടില്‍ ഉമര്‍ ഉസ്മാന്‍ എറണാകുളത്തിന്റെ നാലാം ഗോള്‍ നേടി

എറണാകുളത്തിന്റെ റോഷന്‍ മാന്‍ ഓഫ് ദ മാച്ച് ആയി തെരഞ്ഞെടുക്കപ്പെട്ടു.

Related Articles

Back to top button
error: Content is protected !!