Uncategorized
ലോകമെമ്പാടുമുള്ള പ്രമേഹബാധിതരുടെ ശതമാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇരട്ടിയായതായി റിപ്പോര്‍ട്ട്
ദോഹ. ലോകമെമ്പാടുമുള്ള പ്രമേഹബാധിതരുടെ ശതമാനം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ഇരട്ടിയായതായി റിപ്പോര്‍ട്ട് . ഇത് വികസ്വര രാജ്യങ്ങളില്‍ ഏറ്റവും വലിയ വര്‍ധനവാണെന്ന് ഒരു പഠനം സൂചിപ്പിക്കുന്നു. ലോക പ്രമേഹദിനത്തോടനുബന്ധിച്ച് ലാന്‍സെറ്റ് ജേണല്‍ പ്രസിദ്ധീകരിച്ച ഒരു വിശകലനമനുസരിച്ച്, പ്രമേഹത്തിന്റെ ഗുരുതരമായ ആരോഗ്യസ്ഥിതി 1990 കളില്‍ 7 ശതമാനത്തില്‍ താഴെയായിരുന്നത് ഇപ്പോള്‍ 14 ശതമാനത്തിന് മുകളിലാണ്. 1990-ല്‍ 200 ദശലക്ഷത്തില്‍ താഴെയാണ് ലോകത്ത് പ്രമേഹ ബാധിതരുണ്ടായിരുന്നത്. എന്നാല്‍ നിലവില്‍ ലോകത്തെമ്പാടും 800 ദശലക്ഷത്തിലധികം ആളുകള്‍ പ്രമേഹബാധിതരാണെന്നാണ് ഗവേഷകരുടെ സംഘം അഭിപ്രായപ്പെടുന്നത്.