Local News
അല്‍ സുവൈദ് ഗ്രൂപ്പ് എംഡി ഡോ.വിവി.ഹംസക്ക് വിജയമന്ത്രങ്ങള്‍ സമ്മാനിച്ചു

ദോഹ. അല്‍ സുവൈദ് ഗ്രൂപ്പ് എംഡി ഡോ.വിവി.ഹംസക്ക് വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം സമ്മാനിച്ചു. സൈത്തൂന്‍ റസ്‌റ്റോറന്റില്‍ നടന്ന പ്രത്യേക ചടങ്ങില്‍ ഗ്രന്ഥകാരന്‍ നേരിട്ടെത്തിയാണ് പുസ്തകം സമ്മാനിച്ചത്.
അല്‍ സുവൈദ് ഗ്രൂപ്പിന് വേണ്ടി നടത്തിയ മോട്ടിവേഷണല്‍ ക്‌ളാസുകളാണ് വിജയമന്ത്രങ്ങള്‍ പരമ്പരയായി മാറിയതെന്നും ഈ യാത്രയില്‍ അല്‍ സുവൈദ് ഗ്രൂപ്പിന്റെ പിന്തുണ ശ്‌ളാഘനീയമാണെന്നും ഡോ.അമാനുല്ല അനുസ്മരിച്ചു.
ഈ പ്രൊജക്ടുമായി സഹകരിക്കുന്നതില്‍ അല്‍ സുവൈദ് ഗ്രൂപ്പിന് സന്തോഷമുണ്ടെന്നും പിന്തുണ തുടരുമെന്നും അല്‍ സുവൈദ് ഗ്രൂപ്പ് എംഡി ഡോ.വിവി.ഹംസ പറഞ്ഞു.
അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് സംസാരിച്ചു.