മുവാറ്റുപുഴ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ രൂപീകരിച്ചൂ

ദോഹ :ഖത്തറിലെ മൂവാറ്റുപുഴ, കോതമംഗലം പ്രദേശവാസികള്‍ക്കായി മൂവാറ്റുപുഴ പ്രവാസി അസോസിയേഷന്‍ ഖത്തര്‍ രൂപികരിച്ചു. ബിന്‍ ഒമ്രാന്‍ കാലിക്കറ്റ് ടേസ്റ്റ് റെസ്റ്റാറ്റാന്റില്‍ ചേര്‍ന്ന രൂപീകരണ യോഗത്തില്‍ താല്‍കാലിക ഭരണ സമിതിയുടെ പ്രസിഡന്റായി അരുണ്‍ ജോസിനെയും ജനറല്‍ സെക്രട്ടറി ആയി ഷെമീര്‍ പുന്നൂരാനെയും ട്രഷറര്‍ ആയി ജിനു മാര്‍ട്ടിനെയും തെരഞ്ഞെടുത്തു.
മുപ്പതോളം അംഗങ്ങള്‍ പങ്കെടുത്ത രൂപീകരണയോഗം പ്രവാസികള്‍ നേരിടുന്ന വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു. ഐസിബിഎഫ് മാനേജിങ് കമ്മറ്റി അംഗം കൂടിയായ മിനി സിബി, അരുണ്‍ ജോസ്, ഷെമീര്‍ പുന്നൂരാന്‍, മാര്‍ട്ടിന്‍ കൊട്ടുപ്പിള്ളില്‍, റിഷാദ് മൈതീന്‍ എന്നിവര്‍ സംസാരിച്ച ചടങ്ങില്‍ ജിഷാ ജോഫ് സ്വാഗതവും ബേസില്‍ നന്ദിയും പറഞ്ഞു.
യോഗത്തില്‍ പങ്കെടുത്ത 25 അംഗങ്ങളെയും താല്‍കാലിക ഭരണസമിതിയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുത്തു.കുട്ടികള്‍ക്കായി വിവിധ കലാകായിക പരിപാടികള്‍,കുടുംബയോഗങ്ങള്‍, ഓണാഘോഷം തുടങ്ങിയ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.