Uncategorized
എബിസി ഗ്രൂപ്പിന്റെ ഐഡിയല്‍ ഹോം ഷോറൂം ഉദ്ഘാടനം ചെയ്തു
ദോഹ.ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന എബിസി ഗ്രൂപ്പിന്റെ മുന്‍നിര ഫര്‍ണിച്ചര്‍ ഷോറൂമായ ഐഡിയല്‍ ഹോമിന്റെ ഉദ്ഘാടനം ദോഹ-ഖത്തറിലെ ഉം അല്‍ സെനീമിലെ കൊമേഴ്‌സ്യല്‍ അവന്യൂവില്‍ നടന്നു. എബിസി ഗ്രൂപ്പ് ഖത്തര്‍ സ്പോണ്‍സര്‍ ഖലീഫ അല്‍ഹബ്ഷി കെ എസ് അല്‍ റഹ്ബി, പി എസ് എച്ച് തങ്ങള്‍ എന്നിവര്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു, വിശിഷ്ടാതിഥികളായ കെ. മുസ്തഫ ഹാജി, കെ. മുഹമ്മദ് കുട്ടി ഹാജി, മുഹമ്മദ് മദനി (എബിസി ഗ്രൂപ്പിന്റെ സ്ഥാപകനും മാനേജിംഗ് ഡയറക്ടറും), എബിസി ഗ്രൂപ്പിന്റെ ഡയറക്ടര്‍മാര്‍ ,പ്രത്യേക ക്ഷണിതാക്കള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഉദ്ഘാടനം നടന്നത്.
ഐഡിയല്‍ ഹോം, എബിസി ഗ്രൂപ്പിന്റെ 25 വര്‍ഷത്തെ മികവിന്റെ പാരമ്പര്യവും എല്ലാ ആവശ്യങ്ങള്‍ക്കും അനുയോജ്യമായ പ്രീമിയം ഫര്‍ണിച്ചര്‍ സൊല്യൂഷനുകള്‍ വാഗ്ദാനം ചെയ്യുന്നതിനുള്ള പ്രതിബദ്ധതയും പ്രതിഫലിപ്പിക്കുന്നു.