Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Uncategorized

ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മെയ് 19ന് ദോഹയില്‍

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനായി ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം മെയ് 19ന് ദോഹയിലെത്തും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ത്ഥന പരിഗണിച്ച് പത്ത് ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനില്‍ നിന്ന് ഇന്ത്യന്‍ ടീമിന് ഖത്തര്‍ ഇളവ് നല്‍കിയതായി നേരത്തെ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ബയോ ബബിള്‍ അനുസരിച്ച് ഏകദേശം രണ്ടാഴ്ച്ച ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം ദോഹയില്‍ പരിശീലനം നടത്തും. ജൂണ്‍ മൂന്നിന് ഖത്തറുമായാണ് ഇന്ത്യയുടെ ആദ്യ കളി. ജൂണ്‍ 7ന് ബംഗ്ലാദേശുമായും ജൂണ്‍ 15ന് അഫ്ഗാനിസ്ഥാനുമായും ഇന്ത്യന്‍ ടീം മാറ്റുരക്കും.

2022 ലോകകപ്പില്‍ ഇന്ത്യയുടെ പ്രതീക്ഷ മങ്ങിയതാണെങ്കിലും 2023 ഏഷ്യന്‍ കപ്പിലേക്കുള്ള സാധ്യത ലക്ഷ്യം വെച്ച് കൊണ്ടാണ് ഇന്ത്യന്‍ ടീം ദോഹയിലെത്തുന്നത്.

Related Articles

Back to top button