Local News

ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ല: പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ദോഹ.ഖത്തര്‍ ഇന്‍കാസ് കാസര്‍ഗോഡ് ജില്ലയുടെ 2024 -2026 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരെഞ്ഞടുത്തു. ഐസിസി ബാംഗ്ലൂര്‍ ഹാളില്‍ പ്രസിഡണ്ട് ശഫാഫ് ഹാപ്പ യുടെ അധ്യക്ഷതയില്‍ നടന്ന കാസര്‍ഗോഡ് ജില്ല ഇന്‍കാസ് ജനറല്‍ ബോഡി യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ബഷീര്‍ തുവാരിക്കല്‍ 2024-26 ലെ പുതിയ ജില്ലാ കമ്മിറ്റി ഭാരവാഹികളുടെ ഔദ്യോഗിക പ്രഖ്യാപനം നിര്‍വ്വഹിച്ചു.

സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് ഷിബു കല്ലറ ഉദ്ഘാടനം ചെയ്ത യോഗത്തില്‍ ജില്ലാ ജനറല്‍ സെക്രട്ടറി സുനില്‍ ജേക്കബ്ബ് സ്വാഗതം പറഞ്ഞു.ജില്ലാ യൂത്ത് വിങ് ഭാരവാഹികളെ ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി യൂത്ത് വിങ് പ്രസിഡണ്ട് ദീപക് സി.ജെ പ്രഖ്യാപിച്ചു.

പുതിയ സംഘടനാ വര്‍ഷത്തേക്കുള്ള ഭാരവാഹികളായി രക്ഷാധികാരി ശഫാഫ് ഹാപ്പ , ഉപദേശക സമിതി ചെയര്‍മാന്‍ മുനീര്‍ മുഹമ്മദ് , പ്രസിഡന്റ് സുനില്‍ ജേക്കബ്ബ് , ജനറല്‍ സെക്രട്ടറി മുഹമ്മദ് റഫീഖ് , ട്രഷറര്‍ ജയന്‍ കാഞ്ഞങ്ങാട് എന്നിവരെ തിരഞ്ഞെടുത്തു.
ഇന്‍കാസ് യൂത്ത് വിങ് പ്രസിഡന്റായി മുഹമ്മദ് മുഷാഫിക് ,ജനറല്‍ സെക്രട്ടറി അനീഷ് കാഞ്ഞങ്ങാട്,ട്രഷറര്‍ ഉനൈഫ് എന്നിവരെയും തിരഞ്ഞെടുത്തു.

തുടര്‍ന്ന് തുടര്‍ച്ചയായി രണ്ടാം തവണ ഗിന്നസ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ അംഗമായ ജോളി മാത്യുവിന് ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാകമ്മിറ്റിയുടെ വകയുള്ള മൊമെന്റോ ഇന്‍കാസ് ഖത്തര്‍ കാസര്‍ഗോഡ് ജില്ലാ രക്ഷാധികാരി ശഫാഫ് ഹാപ്പ സമ്മാനിച്ചു .

ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി ട്രഷറര്‍ ഈപ്പന്‍ തോമസ് , ഇന്‍കാസ് ഖത്തര്‍ വനിതാ വിംഗ് ആക്ടിംഗ് പ്രസിഡന്റ് മെഹ്‌സാന, സെന്‍ട്രല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഷമീര്‍ പൊന്നൂരാന്‍, സെക്രട്ടറിമാരായ ജിഷ ജോര്‍ജ്, മഞ്ജുഷ ശ്രീജിത്ത്, വിവിധ ജില്ലാ കമ്മിറ്റി നേതാക്കളായ ജയപാല്‍ മാധവന് ,ആഷിഖ് തിരൂര്‍, അബ്ദുല്‍ ലത്തീഫ്, സണ്ണി അബ്രഹാം, ഇന്‍കാസ് ഖത്തര്‍ യൂത്ത് വിംഗ് ജനറല്‍ സെക്രട്ടറി വികാസ് പി നമ്പ്യാര്‍, ജോളി മാത്യു തുടങ്ങിയവര്‍ പുതുതായി നിലവില്‍ വന്ന കമ്മിറ്റിക്ക് ആശംസ അറിയിച്ചു സംസാരിച്ചു. പുതുതായി തിരഞ്ഞെടുത്ത ഇന്‍കാസ് യൂത്ത് വിങ് ജില്ലാ പ്രസിഡണ്ട് മുഹമ്മദ് മുഷാഫിക് നന്ദിയും പറഞ്ഞു

Related Articles

Back to top button
error: Content is protected !!