‘പാത്ത് ടു പീസ്’ മധ്യസ്ഥ പ്രദര്‍ശനം അമീര്‍ സന്ദര്‍ശിച്ചു

ദോഹ: ഷെറാട്ടണ്‍ ദോഹ ഹോട്ടലില്‍ നടക്കുന്ന ദോഹ ഫോറം 2024-ന്റെ ഭാഗമായി നടക്കുന്ന ‘പാത്ത് ടു പീസ്’ മധ്യസ്ഥ പ്രദര്‍ശനം അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍ താനി സന്ദര്‍ശിച്ചു.
എക്സിബിഷനില്‍, കഴിഞ്ഞ 70 വര്‍ഷമായി 29 രാജ്യങ്ങളില്‍ സമാധാനം കെട്ടിപ്പടുക്കുന്നതിനുള്ള ഖത്തറിന്റെ സംരംഭങ്ങളും അതിന്റെ മധ്യസ്ഥ ശ്രമങ്ങളും അമീര്‍ വീക്ഷിച്ചു.
ഖത്തറി മധ്യസ്ഥ ശ്രമങ്ങളാല്‍ സഹായിച്ച അഭയാര്‍ഥികളുടെ കലാസൃഷ്ടികളും കഥകളും അമീര്‍ വീക്ഷിച്ചു.