Uncategorized

നടുമുറ്റം ഖത്തര്‍ നേതൃസംഗമം സംഘടിപ്പിച്ചു

ദോഹ. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജ്ജം പകര്‍ന്നും നേതൃത്വങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കിയും കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ക്കും ഏരിയ നേതൃത്വങ്ങള്‍ക്കുമായി നടുമുറ്റം ഖത്തര്‍ നേതൃസംഗമം സംഘടിപ്പിച്ചു. നുഐജയില്‍ വെച്ച് നടന്ന സംഗമം നടുമുറ്റം ഖത്തര്‍ പ്രസിഡന്റ് സന നസീം ഉദ്ഘാടനം ചെയ്തു. നടുമുറ്റത്തിന്റെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വിജയിപ്പിക്കുന്നതിലും പുതിയ മേഖലകളിലേക്ക് പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കുന്നതിലും കേന്ദ്ര ഏരിയ നേതൃത്വങ്ങളുടെ പങ്ക് അഭിനന്ദനീയമാണെന്ന് ഉദ്ഘാടനപ്രസംഗത്തില്‍ പറഞ്ഞു.

നടുമുറ്റത്തിന്റെ തുടക്കം മുതലുള്ള പ്രവര്‍ത്തനങ്ങളെയും വളര്‍ച്ചയെയും സമഗ്രമായി വിശദീകരിച്ച് നടുമുറ്റം നാള്‍വഴികള്‍ എന്ന തലക്കെട്ടില്‍ നടുമുറ്റം കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗവും നടുമുറ്റം മുന്‍ പ്രസിഡന്റുമായ ആബിദ സുബൈര്‍ സംസാരിച്ചു. ഓരോ വ്യക്തിയിലും നല്ല നേതൃത്വത്തെ എങ്ങനെ വളര്‍ത്തിയെടുക്കാമെന്ന് റൈസ് ആന്‍ഡ് ലീഡ്‌സ് എന്ന തലക്കെട്ടിലൂടെ ജോളി തോമസ് സദസ്സിനോട് സംവദിച്ചു. സദസ്സിനെ കൂടുതല്‍ സൌഹൃദവത്കരിച്ചുകൊണ്ട് നടുമുറ്റം ജനറല്‍ സെക്രട്ടറി ഫാത്വിമത് തസ്‌നീം ഐസ് ബ്രേക്കിംഗ് സെഷന് നേതൃത്വം നല്‍കി. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സാധ്യതകളെ വിപുലപ്പെടുത്തുന്നത് ജീവിതത്തില്‍ കരുത്തുപകരും എന്ന സന്ദേശം പകര്‍ന്ന് നടുമുറ്റം മുന്‍ പ്രസിഡന്റും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സജ്‌ന സാക്കി സ്പാര്‍ക്ക് കണക്ഷന്‍സ് എന്ന തലക്കെട്ടില്‍ സംസാരിച്ചു.

ഭവ്യ ഗാനമാലപിച്ചു. നടുമുറ്റം വൈസ് പ്രസിഡന്റ് നജ്‌ല നജീബ് സ്വാഗതവും സെക്രട്ടറി വാഹിദ സുബി നന്ദിയും പറഞ്ഞു. കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗം അഹ്‌സന കരിയാടന്‍ പരിപാടി നിയന്ത്രിച്ചു. വൈസ് പ്രസിഡന്റ് റുബീന മുഹമ്മദ് കുഞ്ഞി, സെക്രട്ടറി സിജി പുഷ്‌കിന്‍, ട്രഷറര്‍ റഹീന സമദ്, കണ്‍വീനര്‍ സുമയ്യ താസീന്‍ ,മറ്റു കേന്ദ്ര എക്‌സിക്യൂട്ടീവ് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!