Breaking News
ഖത്തര്‍ ജനസംഖ്യ 30 ലക്ഷം കവിഞ്ഞു
ദോഹ. ഖത്തറിലെ മൊത്തം ജനസംഖ്യ 30 ലക്ഷം കവിഞ്ഞതായി റിപ്പോര്‍ട്ട്. പ്‌ളാനിംഗ് ആന്റ് സ്റ്റാറ്റിസ്റ്റിക്‌സ് അതോരിറ്റിയുടെ കണക്കുപ്രകാരം 2024 ആഗസ്തില്‍ ഖത്തറിലെ മൊത്തം ജനസംഖ്യ 3054365 ആയിരുന്നു. ഇതില്‍ 2162447 പുരുഷന്മാരും 891918 സ്ത്രീകളുമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
വേള്‍ഡോമീറ്റര്‍ പ്രകാരം 2024 ഡിസംബര്‍ 8 വരെ ഖത്തറിലെ ജനസംഖ്യ 3,077,676 ആണ്. ജനസാന്ദ്രത ഒരു ചതുരശ്ര കിലോമീറ്ററിന് 263 ആളുകളാണ്, ശരാശരി പ്രായം 33.6 വയസ്സാണ്.