Local News

വേണ്ടത് നൈപുണ്യ വികസനം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം:ഡോ. ഖാദര്‍ മങ്ങാട്ട്

ദോഹ: ഇന്ത്യയില്‍ നൈപുണ്യ വികസനം അടിസ്ഥാനമാക്കിയുള്ള വിദ്യാഭ്യാസം വ്യാപകമാക്കണമെന്ന് കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. ഖാദര്‍ മങ്ങാട്ട് അഭിപ്രായപ്പെട്ടു. ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ പ്രതിമാസ ‘എക്‌സ്‌പെര്‍ട്ട് ടോക്ക്’ പരിപാടിയില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ അലകും പിടിയും മാറ്റി അതിനെ മത്സരാധിഷ്ഠിതമാക്കണമെന്നത് കാലങ്ങളായുള്ള ആവശ്യമാണെങ്കിലും പൂച്ചയ്ക്കാര് മണി കെട്ടും എന്ന ചോദ്യമാണ് ഇപ്പോഴും .

ആദ്യം കേള്‍ക്കുക, പിന്നീട് സംസാരിക്കുക, തുടര്‍ന്ന് വായിക്കുക, ഒടുവില്‍ എഴുതുക എന്നതാണ് സ്വാഭാവികമായ ഭാഷാ പഠന രീതി. കൊച്ചു കുട്ടികള്‍ മാതൃഭാഷ സ്വായത്തമാക്കുന്നത് ഇങ്ങനെയാണ്. എന്നാല്‍ ആദ്യം എഴുതിയും പിന്നീട് വായിച്ചും പുതിയൊരു ഭാഷ പഠിപ്പിക്കുന്നത് കൊണ്ടാണ് നമ്മുടെ നാട്ടിലെ ഭാഷാ പഠനം പരാജയപ്പെടുന്നത്, അദ്ദേഹം ചൂണ്ടിക്കാട്ടി.
ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ പ്രസിഡന്റ് ഷമീര്‍ വലിയവീട്ടില്‍ പരിപാടിയില്‍ ആധ്യക്ഷം വഹിച്ചു. അബ്ദുല്‍ നാസര്‍ കെ.ടി, അഹമ്മദ് മുസ്തഫ, അലി ചാലിക്കര എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. ഡോ. ഖാദര്‍ മങ്ങാട്ടിനും മീഡിയ വണ്‍ ബിസിനസ് എക്‌സലന്‍സ് അച്ചീവ്മെന്റ് അവാര്‍ഡ് നേടിയ അമീര്‍ ഷാജിക്കുമുള്ള ഉപഹാരങ്ങള്‍ ഷമീര്‍ വലിയവീട്ടില്‍ സമ്മാനിച്ചു. വിദ്യാഭ്യാസവും തൊഴിലുമായി ബന്ധപ്പെട്ട സദസ്യരുടെ ഏതാനും ചോദ്യങ്ങള്‍ക്ക് ഡോ. ഖാദര്‍ മങ്ങാട്ട് മറുപടി പറഞ്ഞു

Related Articles

Back to top button
error: Content is protected !!