ഖല്‍ബിലെ കണ്ണൂര്‍ – പോസ്റ്റര്‍ പ്രകാശനം ചെയ്തു
ദോഹ : ഖത്തറിലെ കണ്ണൂര്‍ ജില്ലക്കാരുടെ സൗഹൃദ കൂട്ടായ്മയായ കുവാഖ് ഇരുപ്പത്തിനാലാം വാര്‍ഷികാഘോഷപരിപാടികളുടെ ഭാഗമായി നടത്തുന്ന സംഗീതനിശയുടെ പോസ്റ്റര്‍ പ്രകാശനം ചെയ്തു.
ഖല്‍ബിലെ കണ്ണൂര്‍ എന്ന് നാമകരണം ചെയ്തിട്ടുള്ള പരിപാടി ഡിസംബര്‍ 19നു റിജെന്‍സി ഹാളില്‍ വെച്ചാണ് അരങ്ങേറുക. പ്രശസ്ത ഗായകന്‍ കണ്ണൂര്‍ ഷെരീഫും സ്റ്റാര്‍ സിംഗര്‍ വിജയി ശ്വേത അശോകും നയിക്കുന്ന സംഗീത നിശ രാത്രി 7:00 മണിക്ക് ആരംഭിക്കും.
റേഡിയോ മലയാളം 98.6 എഫ് എം ഓഫീസില്‍ നടന്ന പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ മാര്‍ക്കറ്റിംഗ് മാനേജര്‍ നൗഫല്‍ അബ്ദുല്‍ റഹ്‌മാന്‍, കുവാഖ് പ്രസിഡണ്ട് മുഹമ്മദ് നൗഷാദ് അബു, ജനറല്‍ സെക്രട്ടറി റിജിന്‍ പള്ളിയത്ത്, ട്രഷറര്‍ ആനന്ദജന്‍, പ്രോഗ്രാം കണ്‍വീനര്‍ പ്രതീഷ് എം വി, ഷോ ഡയറക്ടര്‍ രതീഷ് മാത്രാടന്‍, ഗോപാലകൃഷ്ണന്‍, സൂരജ് രവീന്ദ്രന്‍, മനോഹരന്‍ ചിറയില്‍, അമിത്ത് രാമകൃഷ്ണന്‍, സുനില്‍ പി വി, രജീഷ് കൊറമ്പേത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.
പരിപാടിയുടെ ടിക്കറ്റുകള്‍ ക്യുടിക്കറ്റ്‌സില്‍ ലഭ്യമാണ്.
കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റുകള്‍ക്കുമായി 66832827, 66728515 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.