Uncategorized

ഖത്തര്‍ സിറിയയില്‍ ഉടന്‍ എംബസി തുറക്കും

ദോഹ: ഖത്തര്‍ സിറിയയില്‍ ഉടന്‍ എംബസി തുറക്കുമെന്ന് പ്രധാനമന്ത്രിയുടെ ഉപദേശകനും വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ ഡോ. മജീദ് ബിന്‍ മുഹമ്മദ് അല്‍ അന്‍സാരി പറഞ്ഞു.

ഇരു രാജ്യങ്ങളും അവരുടെ ജനങ്ങളും തമ്മിലുള്ള അടുത്ത ചരിത്രപരമായ സാഹോദര്യബന്ധം ശക്തിപ്പെടുത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് അല്‍ അന്‍സാരി ഊന്നിപ്പറഞ്ഞു. നീതി, സമാധാനം, സുസ്ഥിരത, സമൃദ്ധി എന്നിവയുടെ അടിത്തറയില്‍ തങ്ങളുടെ രാഷ്ട്രം കെട്ടിപ്പടുക്കാന്‍ ശ്രമിക്കുന്ന സഹോദര സിറിയന്‍ ജനതയ്ക്ക് ഖത്തര്‍ ഭരണകൂടത്തിന്റെ ഉറച്ച പിന്തുണയും ഇത് പ്രതിഫലിപ്പിക്കുന്നു.

എംബസി വീണ്ടും തുറക്കുന്നത് സിറിയന്‍ ജനതയ്ക്ക് എയര്‍ ബ്രിഡ്ജ് വഴി ഖത്തര്‍ നല്‍കുന്ന മാനുഷിക സഹായം സുഗമമാക്കുന്നതിന് ബന്ധപ്പെട്ട അധികാരികളുമായുള്ള ഏകോപനം വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Related Articles

Back to top button
error: Content is protected !!