Breaking News
പിഎസ്ജി ഖത്തറിലേക്ക്, ട്രോഫി ഡെസ് ചാമ്പ്യന്‍സിന്റെ 30-ാമത് എഡിഷന്‍ 2025 ജനുവരി 5 ന് ദോഹയില്‍
ദോഹ. ട്രോഫി ഡെസ് ചാമ്പ്യന്‍സിന്റെ 30-ാമത് എഡിഷന്‍ 2025 ജനുവരി 5 ഞായറാഴ്ച ദോഹയില്‍ നടക്കും, ഖത്തറിലെ ടൂറിസം വികസിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്തമുള്ള ദേശീയ സ്ഥാപനമായ വിസിറ്റ് ഖത്തര്‍ ടൈറ്റില്‍ സ്‌പോണ്‍സറായാണ് മല്‍സരം നടക്കുക.
മക്ഡൊണാള്‍ഡ്സ് ലീഗ് 1 ചാമ്പ്യന്‍മാരും കൂപ്പെ ഡി ഫ്രാന്‍സ് ജേതാക്കളുമായ പാരീസ് സെന്റ് ജെര്‍മെയ്നും മക്ഡൊണാള്‍ഡ്സ് ലീഗ് 1 റണ്ണേഴ്സ് അപ്പ് എഎസ് മൊണാക്കോയും തമ്മിലുള്ള മത്സരം ദോഹയിലെ 974 സ്റ്റേഡിയത്തില്‍ നടക്കും.
ഫുട്‌ബോള്‍ അനുബന്ധ പരിപാടികളുടെ ചുമതലയുള്ള ഖത്തര്‍ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയുടെ പിന്തുണയോടെ സംഘടിപ്പിക്കുന്ന വിസിറ്റ് ഖത്തര്‍ ട്രോഫി ഡെസ് ചാമ്പ്യന്‍സ് പ്രാദേശിക സമയം രാത്രി 7.30 ന് നടക്കും.