Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Breaking News

അഞ്ചാം ലോക കേരള സഭ അംഗങ്ങള്‍ ആവുന്നതിന് ഇപ്പോള്‍ അപേക്ഷിക്കാം

ദോഹ. അഞ്ചാം ലോക കേരള സഭ 2026 ജനുവരി 23, 24 തീയതികളില്‍ കേരള നിയമസഭാ മന്ദിരത്തിലെ ആര്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ നടക്കും.
വിദേശത്തും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും, കേന്ദ്ര ഭരണ പ്രദേശങ്ങളിലുമുളളവര്‍ക്കും, പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസി കേരളീയര്‍ക്കും ഇന്ന് മുതല്‍ ഓഗസ്റ്റ് 31 വരെ അപേക്ഷ നല്‍കാം.

ലോക കേരളസഭയുടേയും നോര്‍ക്ക റൂട്ട്‌സിന്റെയും ഔദ്യോഗിക വെബ്‌സൈറ്റുകള്‍ മുഖേനയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ നല്‍കുന്നതിന് www.lokakeralasabha.com, www.norkaroots.org എന്നീ വെബ്സൈറ്റുകള്‍ സന്ദര്‍ശിക്കുക.

ലോക കേരള സഭയില്‍ 182 പ്രവാസി പ്രതിനിധികളാണ് അംഗങ്ങളായുള്ളത്. ഇവരെ കൂടാതെ പ്രത്യേക ക്ഷണിതാക്കളും സഭയില്‍ പങ്കെടുക്കുന്നതാണ്. അപേക്ഷകള്‍ പരിശോധിച്ച് ഓരോ ഭൂപ്രദേശങ്ങള്‍ക്കും അര്‍ഹമായ പ്രാതിനിധ്യം ഉറപ്പാക്കിയായിരിക്കും സഭയിലേക്ക് അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ലോക കേരള സഭ സെക്രട്ടേറിയേറ്റിന്റെ 9446423339, 9446303339 (ഓഫീസ് സമയത്ത്, പ്രവൃത്തി ദിനങ്ങളില്‍) നമ്പറിലോ, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്) ബന്ധപ്പെടാം.

Related Articles

Back to top button