മാപ്പിള കലാ അക്കാദമി ഖത്തര്‍ സ്‌നേഹസംഗമം
ദോഹ. മാപ്പിള കലാ അക്കാദമി ഖത്തര്‍ സ്‌നേഹസംഗമം അബുഹമൂര്‍ ടേസ്റ്റി ടീ റെസ്റ്റോറന്റില്‍ വെച്ച് നടന്നു. ചടങ്ങില്‍ അക്കാദമി ചെയര്‍മാന്‍ മുഹ്‌സിന്‍ തളിക്കുളത്തിന്റെ അധ്യക്ഷ്യതയില്‍
രക്ഷാധികാരി അബ്ദുല്‍ റഊഫ് കൊണ്ടോട്ടി,അക്കാദമി പ്രസിഡണ്ട് മുത്തലിബ് മട്ടന്നൂര്‍ എന്നിവര്‍ സ്‌നേഹ സംഗമത്തിന് ആശംസകള്‍ നേര്‍ന്നുകൊണ്ട് സംസാരിച്ചു.
സെക്രട്ടറി നവാസ് മുഹമ്മദലി സ്വാഗതവും ബഷീർ വട്ടേക്കാട് നന്ദിയും പറഞ്ഞു.
സിദ്ദിഖ് ചെറുവല്ലൂര്‍ ഐ സി ബി എഫ് ഇന്‍ഷുറന്‍സ്, പ്രവാസി ക്ഷേമ പദ്ധതിതികള്‍ എന്നിവയെ ക്കുറിച്ച് ബോധവര്‍ക്കരണവും സംശയങ്ങള്‍ക്ക് മറുപടിയും നല്‍കി. തുടര്‍ന്ന് ഷഫീര്‍ വാടാനപ്പള്ളിയുടെ നേതൃത്വത്തില്‍ അറബനമുട്ടിന്റെ താളത്തില്‍ അക്കാദമിയിലെ പാട്ടുകാര്‍ കിസ്സപ്പാട്ടോടെ തുടങ്ങി, മാപ്പിളപ്പാട്ടും കവിതയും കൊണ്ട് നിറഞ്ഞ സദസ്സ് സൗഹൃദ സംഗമത്തിന്റെ കൂടിച്ചേരലുകള്‍ക്ക് മിഴിവേകി.