Local News

കാഴ്ചയുടെ പുതുവസന്തം നിറച്ച് നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പുതിയ ക്യാമ്പസിന്റെ ഉദ്ഘാടനവും സ്‌കൂള്‍ വാര്‍ഷികവും ആഘോഷിച്ചു

ദോഹ: ദോഹയിലെ വിദ്യാഭ്യാസ കലാകായിക സാഹിത്യ രംഗങ്ങളില്‍ നിരവധി പ്രതിഭകളെ സൃഷ്ടിച്ച നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍ തങ്ങളുടെ അത്യാധുനികമായ പുതിയ ക്യാമ്പസ്സിന്റെ ഉദ്ഘാടനവും പതിനെട്ടാം വാര്‍ഷികവും വൈവിധ്യമാര്‍ന്ന കലാസാംസ്‌കാരിക പരിപാടികളോടെ ആഘോഷിച്ചു.

ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികള്‍, ഖത്തര്‍ ഇന്ത്യന്‍ എംബസി പ്രതിനിധികള്‍ , സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍,പ്രിന്‍സിപ്പല്‍, വൈസ് പ്രിന്‍സിപ്പല്‍സ് തുടങ്ങിയവര്‍ പങ്കെടുത്ത പ്രൗഢഗംഭീരമായ ചടങ്ങില്‍ സ്‌കൂള്‍ രക്ഷാധികാരി എഞ്ചിനീയര്‍ അല്‍ ജാസിം ഖലീഫ ജാസിം അല്‍ മാല്‍ക്കി പുതിയ ക്യാമ്പസ്സിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

സ്‌കൂള്‍ സെക്രട്ടറി വി സി മഷൂദ് സ്വാഗതം ആശംസിച്ച വേദിയില്‍ സ്‌കൂള്‍ ചെയര്‍മാന്‍ ഹുസൈന്‍ മുഹമ്മദ് യു അധ്യക്ഷത വഹിച്ചു. വീശിഷ്ടാതിഥിയായെത്തിയ എംബസി ഓഫ് ഇന്ത്യയുടെ സെക്കന്റ് സെക്രട്ടറി ബിന്ദു നായര്‍, ഒറിക്‌സ് യൂണിവേഴ്‌സല്‍ കോളേജ് പ്രസിഡന്റും ട്രസ്റ്റിയുമായ അസ്മി അമീര്‍ എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി കെ പി ബഷീര്‍, ഫിനാന്‍സ് ഡയറക്ടര്‍ ഷൗക്കത്തലി താജ്,വൈസ് ചെയര്‍മാന്‍സ് കെ മുഹമ്മദ് ഈസ,അഡ്വ. അബ്ദുള്‍ റഹിം കുന്നുമ്മല്‍, വൈസ് പ്രിന്‍സിപ്പല്‍സ് ജയമോന്‍ ജോയ്, ഷിഹാബുദ്ധീന്‍ , റോബിന്‍ കെ ജോസ് എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. സ്‌കൂള്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഫാരിസ് , അബ്ദുള്‍ ഖാദര്‍ ടി എച്ച്, അബ്ദുള്‍ മജീദ്,മുഹമ്മദ് അഷറഫ് , ആര്‍ എസ് മൊയ്ദീന്‍,കുഞ്ഞി മുഹമ്മദ് മെഹ്റൂഫ്,നാസര്‍, ഖത്തര്‍ എനര്‍ജി ടെര്‍മിനല്‍ മാനേജര്‍ മുഹമ്മദ് യാഖൗത്ത് അല്‍ അബ്ദുള്ള ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്‍ അസീസ് അല്‍താനി,അഡ്വക്കേറ്റ് ഹമദ് അല്‍ മാല്‍കി,ലാന്‍ഡ് & അര്‍ബന്‍ പ്ലാനിങ് ഹെഡ് അബ്ദുല്ല അല്‍ മാല്‍കി എന്നിവര്‍ പങ്കെടുത്തു.

തിങ്ങിനിറഞ്ഞ സദസ്സിനെ സാക്ഷിയാക്കി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഷിബു അബ്ദുള്‍ റഷീദ് പോയ വര്‍ഷത്തെ വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കഴിഞ്ഞ വര്‍ഷത്തെ സി ബി എസ് ഇ പത്ത്, പന്ത്രണ്ട് ക്ലാസ്സ് ബോര്‍ഡ് പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് കരസ്ഥമാക്കിയ വിദ്യാര്‍ഥികളെയും പത്തിലധികം വര്‍ഷമായി സ്‌കൂളില്‍ സേവനം അനുഷ്ഠിച്ച് വരുന്ന അധ്യാപക അനധ്യാപക ജീവനക്കാരെയും ചടങ്ങില്‍ ആദരിച്ചു. വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ അരങ്ങേറിയ വിവിധ കലാസാംസ്‌കാരിക പരിപാടികള്‍ ആഘോഷരാവിന് മാറ്റുകൂട്ടി. കാഴ്ചയുടെയും കേള്‍വിയുടെയും നവ്യാനുഭവം പകര്‍ന്നുനല്‍കിയ ആഘോഷരാവില്‍ പങ്കെടുത്ത് ഉദ്ഘാടന മഹാമഹവും വാര്‍ഷികാഘോഷവും വന്‍ വിജയമാക്കിയ എല്ലാവരോടുമുള്ള നന്ദിയും സ്‌നേഹവും സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ മുനീര്‍ അഹമ്മദ് പറഞ്ഞു

Related Articles

Back to top button
error: Content is protected !!