Uncategorized

കെഎംസിസി ഖത്തര്‍ പാലക്കാട് വനിതാ വിംഗ് കമ്മിറ്റി ഭാരവാഹികളെ തിരഞ്ഞെടുത്തു

ദോഹ: കെഎംസിസി ഖത്തര്‍ പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ‘നമ്മടെ പാലക്കാട്’ പ്രവര്‍ത്തന പദ്ധതിയുടെ ഭാഗമായി പ്രഖ്യാപിച്ച ”കിത്ത് & കിന്‍ ഫാമിലി മീറ്റ്” സംഘടിപ്പിച്ചു. മീറ്റില്‍ ജില്ലാ വനിതാ വിങ് ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുപ്പും നിര്‍വഹിച്ചു. വിവിധ സെഷനുകളിലായി സംഘടിപ്പിച്ച പരിപടിയില്‍ കുട്ടികളെ എന്റര്‍ടൈന്‍ ചെയ്യുന്നതിന് വേണ്ടി പ്രത്യേക പ്രോഗ്രാമും നിര്‍വഹിച്ചു. മത്സര ഇനങ്ങളില്‍ വിജയികളായവര്‍ക്ക് സമ്മാനങ്ങള്‍ നല്ഡകി.

കെഎംസിസി വനിതാ വിംഗ് സംസ്ഥാന പ്രസിഡണ്ട് സമീറ അബ്ദു നാസര്‍ ഉദ്ഘാടനം ചെയ്തു. ‘ഹെര്‍ ഇമ്പാക്ട്’ സെഷന് വനിത വിംഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി സലീന കൂലത്തും, ‘ലെറ്റ് ഹെര്‍ ലീഡ്’ എന്ന പ്രമേയത്തില്‍ പ്രമുഖ മോട്ടിവേറ്ററും പബ്ലിക് സ്പീക്കറുമായ അഡ്വ.ബിലാല്‍ മുഹമ്മദും നേതൃത്വം നല്‍കി. അസീല്‍ മുഹമ്മദ് ഖിറാഅത്ത് നിര്‍വഹിച്ചു. ജില്ലയില്‍ നിന്നുള്ള സംസ്ഥാന വൈസ് പ്രസിഡണ്ട് മാജിദ നസീറിന് ജില്ലാ കെഎംസിസി ഉപഹാരം കൈമാറി.

വനിതാ വിംഗ് കമ്മിറ്റി പ്രഖ്യാപനം കെഎംസിസി സംസ്ഥാന സെക്രട്ടറി വിടിഎം സാദിഖ് നിര്‍വഹിച്ചു സംസ്ഥാന കമ്മിറ്റിയിലേക്ക് ജില്ലാ കെഎംസിസി നല്‍കുന്ന വീല്‍ ചെയര്‍ സംസ്ഥാന സെക്രെട്ടറി താഹിര്‍ താഹക്കുട്ടിക്ക് ജില്ലാ ജനറല്‍ സെക്രട്ടറി അമീര്‍ തലക്കശ്ശേരി ട്രഷറര്‍ റസാഖ് ഒറ്റപ്പാലം ചേര്‍ന്ന് കൈമാറി. ബിലാല്‍ മുഹമ്മദിനുള്ള ജില്ലാ കമ്മിറ്റിയുടെ ഉപഹാരം കെഎംസിസി സംസ്ഥാന ഉപദേശക സമിതി അംഗം കെവി മുഹമ്മദ് കൈമാറി. ജില്ലാ കെഎംസിസി പ്രസിഡണ്ട് ജാഫര്‍ സാദിഖ് സ്വാഗതവും സെക്രെട്ടറി സിറാജുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.

ഭാരവാഹികളായ അഷ്റഫ് പുളിക്കലകത്ത്, അസര്‍ പള്ളിപ്പുറം, ഷാജഹാന്‍, നസീര്‍ പാലക്കാട്, പ്രോഗ്രാം കോര്‍ഡിനേറ്റര്മാരായ മുസ്തഫ മാസ്‌റര്‍, സുഹൈല്‍ കുമ്പിടി, ഉനൈസ് കൈപ്പുറം, സാദിഖ് ടികെ, സലാം തെങ്കര, ഫാരിസ് കൈപ്പുറം, ആഷിക്ക് അബൂബക്കര്‍, ഫാസില്‍, ഉമ്മര്‍ ഒറ്റപ്പാലം, ഷാജി കെവി , ശാക്കിര്‍ കല്ലുണിയില്‍, അനസ് യമാനി, അമീര്‍ കുസുറു, അന്‍ഷാദ്, സിറാജ്, മുസമ്മില്‍, സക്കീര്‍ കെടി, മിസ്ഫര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!