പത്തനംതിട്ട ഡി സി സി പ്രസിഡണ്ട് പ്രൊഫസര്‍ സതീഷ് കൊച്ചു പറമ്പിലിന് സ്വീകരണം നല്‍കി
ദോഹ. ഒ ഐ സി സി ഇന്‍കാസ് ഖത്തര്‍ പത്തനംതിട്ട ജില്ലാകമ്മിറ്റിയുടെ കുടംബസംഗമത്തിലും ഉപതെരെഞ്ഞെടുപ്പ് വിജയാഘോഷങ്ങളിലും പങ്കെടുക്കാന്‍ എത്തിച്ചേര്‍ന്ന പത്തനംതിട്ട ഡി സി സി പ്രസിഡണ്ട് പ്രൊഫസര്‍ സതീഷ് കൊച്ചുപറമ്പിലിനെ ഓ ഐ സി സി ഇന്‍കാസ് പ്രവര്‍ത്തകരും നേതാക്കളും ചേര്‍ന്ന് ദോഹ ഹമദ് ഇന്റര്‍നാഷനല്‍ എയപോര്‍ട്ടില്‍ സ്വീകരിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി മനോജ് കൂടല്‍,ജില്ലാ പ്രസിഡണ്ട് രഞ്ചു സാം നൈനാന്‍,സെക്രട്ടറി റ്റിജു തോമസ്, മുന്‍ പ്രസിഡന്റ് കുരുവിള ജോര്‍ജ്, നിയുക്ത സെന്‍ട്രല്‍ കമ്മീറ്റി അംഗം ലിജു എബ്രഹാം, ട്രെഷറര്‍ ബിബിന്‍ തോമസ്, സെന്‍ട്രല്‍ കമ്മിറ്റി വൈസ് പ്രസിഡണ്ട് അന്‍വര്‍സാദത്ത്, സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ശ്രീജിത്ത് എസ്, ട്രഷറര്‍ ജോര്‍ജ് അഗസ്റ്റിന്‍, യൂത്ത് വിംഗ് വൈസ് പ്രസിഡണ്ട് അനീസ്, മുതിര്‍ന്ന നേതാക്കളായ നാസ്സര്‍ വടക്കേകാട്, സലീം ഇടശ്ശേരി, ഷഹീന്‍ മജീദ്,ഹാഷിം അപ്‌സര, തുടങ്ങിയവരും സന്നിഹിതരായിരുന്നു.