Uncategorized
ഹൃദയാഘാതം മൂലം മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി
ദോഹ :ഹൃദയാഘാതം മൂലം മലയാളി യുവാവ് ദോഹയില്‍ നിര്യാതനായി . തിരുവനന്തപുരം പള്ളിനട കഴക്കൂട്ടം സ്വദേശി റഈസ് നജീബ് (21) ആണ് ഇന്ന് ദോഹയില്‍ മരിച്ചത്. പ്രവാസി വെല്‍ഫെയര്‍ തിരുവനന്തപുരം ജില്ലാ പ്രവര്‍ത്തകന്‍ നജീബ് ഹനീഫയുടെ മകനാണ്.മാതാവ് :ഷഫീന നജീബ്.സഹോദരങ്ങള്‍ :ഫാഹിസ് നജീബ്,റൗദ നജീബ്.
റഈസിന്റെ നിര്യാണത്തില്‍ പ്രവാസി വെല്‍ഫെയര്‍ അനുശോചനം അറിയിച്ചു. പ്രവാസി വെല്‍ഫെയര്‍ റീപാട്രിയേഷന്‍ വിഭാഗത്തിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്.