അകം ക്യാമ്പയിന്‍: കെഎംസിസി കൊണ്ടോട്ടി മണ്ഡലം സമ്മേളനം ജനുവരി 31 ന്
ദോഹ. ഖത്തര്‍ കെഎംസിസി കൊണ്ടോട്ടി ,മണ്ഡലം കമ്മറ്റിയുടെ നാല്‍പതാം വാര്‍ഷിക സമ്മേളനം ജനുവരി 31 നു അബൂ ഹമൂറിലുള്ള ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂളില്‍ വെച്ച് നടക്കും. മലപ്പുറം ജില്ലാ കെഎംസിസി നടത്തുന്ന അകം സംഘടനാ ക്യാമ്പയിന്റെ ഭാഗമായുള്ള സമൂഹം, സംസ്‌കാരം ആദര്‍ശം എന്ന പ്രമേയത്തില്‍ അധിഷ്ഠിതമായാണ് സമ്മേളനം നടക്കുക. കഴിഞ്ഞ 40 വര്‍ഷമായി ഖത്തറിലെ സാമൂഹ്യ സാംസ്‌കാരിക ജീവ കാരുണ്യ രംഗത്ത് കാര്യമായ ഇടപെടല്‍ നടത്തിക്കൊണ്ടിരിക്കുന്ന കെഎംസിസി കൊണ്ടോട്ടി മണ്ഡലം കമ്മറ്റിയുടെ നാല്‍പതാം വാര്‍ഷിക സമ്മേളനത്തില്‍ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ടിവി ഇബ്രാഹിം എം,എല്‍,എ, പാറക്കല്‍ അബ്ദുല്ല എന്നിവര്‍ സംബന്ധിക്കും, രൂപീകരണ കാലം തൊട്ട് സംഘടനയുടെ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മുന്‍കാല ഭാരവാഹികളെ സമ്മേളനത്തില്‍ ആദരിക്കും. കലാ വിരുന്ന്, പ്രതിഭാസംഗമം എന്നിവയുമുണ്ടാകും
നാല്‍പതാം വാര്‍ഷികത്തിന്റെ പോസ്റ്റര്‍ പ്രകാശം കെഎംസിസി ഖത്തര്‍ ജനറല്‍ സെക്രട്ടറി സലിം നാലകത്ത് നിര്‍വഹിച്ചു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാന ട്രഷറര്‍ ഹുസൈന്‍, കെഎംസിസി ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, അലി മൊറയൂര്‍, അബ്ദുല്‍ അക്ബര്‍ വെങ്ങാശ്ശേരി, റഫീഖ് പള്ളിയാളി, മെഹബൂബ് നാലകത്ത്, അബ്ദുല്‍ ജബ്ബാര്‍ പാലക്കല്‍, മജീദ് തവനൂര്‍ എന്നവര്‍ സംബന്ധിച്ചു. അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, കോയ കോടങ്ങാട് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഷമീര്‍ മണ്ണറോട്ട് സ്വാഗതവും ട്രഷറര്‍ ഖമറുദ്ധീന്‍ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു