Local News
പുതുവത്സരാഘോഷങ്ങള്‍ക്കായി ലുസൈലിലെത്തിയത് മൂന്ന് ലക്ഷത്തോളം പേര്‍
ദോഹ: പുതുവത്സരാഘോഷങ്ങള്‍ക്കായി ലുസൈല്‍ സിറ്റിയിലെത്തിയത് മൂന്ന് ലക്ഷത്തോളം പേര്‍ . ഇതോടെ പ്രധാന പരിപാടികള്‍ക്കും ആഘോഷങ്ങള്‍ക്കും ഖത്തറിന്റെ പ്രധാന ലക്ഷ്യസ്ഥാനമെന്ന ഖ്യാതി ലുസൈല്‍ ബൊളിവാര്‍ഡ് ഉറപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.
തദ്ദേശീയരെയും താമസക്കാരെയും ജിസിസി രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളെയും മഹത്തായ ആഘോഷങ്ങളില്‍ പങ്കുചേരാന്‍ സ്വാഗതം ചെയ്ത് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ലുസൈല്‍ ബൊളിവാര്‍ഡ് ശ്രദ്ധാകേന്ദ്രമായി മാറി.