പൂനൂര്‍ കാര്‍ണിവല്‍ ഇന്ന്
ദോഹ: കോഴിക്കോട് ജില്ലയിലെ പൂനൂര്‍ പ്രദേശത്തുകാരുടെ കൂട്ടായമായ പാസ് ഖത്തര്‍ (പൂനൂര്‍ അസോസിയേഷന്‍ ഫോര്‍ സോഷ്യല്‍ സര്‍വീസസ് ഖത്തര്‍) സംഘടിപ്പിക്കുന്ന പാസ് ഖത്തര്‍ കര്‍ണിവല്‍ 2025 ജനുവരി 3 വെള്ളിയാഴ്ച ദോഹ ലിവാന്‍ റിസോര്‍ട്ടിലെ സിമൈനിയയില്‍ നടക്കും.
വെള്ളിയാഴ്ച രാവിലെ 11 മണി മുതല്‍ രാത്രി 11 മണിവരെ നീണ്ടുനില്‍ക്കുന്ന ഈ പരിപാടി, പൂനൂര്‍ പ്രദേശത്തെ എല്ലാ പ്രായക്കാര്‍ക്കും പങ്കുചേരാവുന്ന ഒരു ആഘോഷമാവും.
പാസ് ഖത്തര്‍ ഊട്ടിയുറപ്പിച്ച ഇന്നലെകളെ സ്മരിപ്പിക്കുന്ന, ഗ്രാന്‍ഡ് കര്‍ണിവല്‍ എന്ന ഈ പരിപാടി ഒരു കുടുംബസമേത ഒത്തൊരുമിക്കലാണ്.കായിക മത്സരങ്ങള്‍, കളികള്‍, ഇശല്‍ സന്ധ്യ,ടഗ് ഓഫ് വാര്‍,കലാപരിപാടികള്‍, സമ്മാനദാനം എന്നിവ ഇതിന്റെ പ്രധാന ആകര്‍ഷണങ്ങളാണ്.
പാസ് ഖത്തറിന്റെ ഈ വര്‍ഷത്തെ പൂനൂര്‍ കാര്‍ണിവല്‍ പുതിയ അനുഭവമാവുമെന്നും പ്രദേശത്തെ ഖത്തറില്‍ താമസിക്കുന്ന മുഴുവന്‍ പേരും സംഗമിക്കുമെന്നും ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.