വസന്തന്‍ പൊന്നാനിയെ അനുസ്മരിച്ച് ഖത്തര്‍ വെളിച്ചം
ദോഹ. ഖത്തര്‍ വെളിച്ചം അംഗവും, നടനും,മിമിക്രി കലാകാരനുമായിരുന്ന വസന്തന്‍ പൊന്നാനിയെ ഖത്തര്‍ വെളിച്ചം അനുസ്മരിച്ചു. അബൂഹമൂറിലെ നാസ്‌കോ റസ്റ്റോറന്റില്‍ ചേര്‍ന്ന മാസാന്ത യോഗത്തിലാണ് ദോഹയിലെ പ്രിയ കലാകാരനെ വെളിച്ചം അനുസ്മരിച്ചത്.
അസാമാന്യ കലാ വൈഭവം കൊണ്ട് വേദികളെ വിസ്മയിച്ച അതുല്യ കലാകാരനായിരുന്നു വസന്തന്‍. തന്റെ സ്വത സിദ്ധമായ ശൈലിയില്‍ പ്രേക്ഷകരെ ഒരേ സമയം ചിരിപ്പിക്കുകയും, ചിന്തിപ്പിക്കുകയും ചെയ്യുന്നതോടൊപ്പം സാമൂഹ്യ പ്രസക്തിയുള്ള വിഷയങ്ങള്‍ കൈകാര്യം ചെയ്തും അദ്ദേഹം ശ്രദ്ധ നേടി. ബിജേഷ് കൈപ്പട, റഫീഖ് സൂപ്പി എന്നിവര്‍ വസന്തന്‍ പൊന്നാനിയെ അനുസ്മരിച്ചു സംസാരിച്ചു.
വെളിച്ചം ചെയര്‍മാന്‍ ജിന്നന്‍ മുഹമ്മദുണ്ണിയുടെ സാന്നിധ്യത്തില്‍ ശഫാഅത്ത് വെളിയംകോട് അധ്യക്ഷത വഹിച്ചു. തുടര്‍ന്ന് ‘നിത്യ വ്യായാമത്തിലൂടെ ആരോഗ്യം വീണ്ടെടുക്കാം’ എന്ന വിഷയത്തില്‍ അബ്ദുല്‍ ലത്തീഫ് എന്‍പി ആരോഗ്യ ബോധവത്കരണ ക്ലാസ്സ് നയിച്ചു. ‘നാട്ടുവര്‍ത്തമാനം’ ചര്‍ച്ചക്ക് റഫീഖ് സൂപ്പി നേതൃത്വം നല്‍കി. റസാഖ് മൂന്നേകാല്‍, സൈതാലി ഢഗ, ബാദുഷ ബീരു, റസല്‍ റസാഖ്, സുബൈര്‍ ചാന്തിപ്പുറം, കബീര്‍ ഉള്ളു, അബ്ദുല്‍ ജലീല്‍ ജഗങ, ഷഫീക് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു. ജോയിന്റ് സെക്രട്ടറി അക്ബര്‍ പുതിയിരുത്തി സ്വാഗതവും ട്രഷറര്‍ ശിഹാബ് നന്ദിയും പറഞ്ഞു.