പ്രവാസി ക്യാമ്പ് നാളെ
ദോഹ. പ്രവാസി പെന്‍ഷന്‍,നോര്‍ക്ക രജിസ്‌ട്രേഷന്‍ , ഐസിബിഎഫ് ഇന്‍ഷുറന്‍സ്, കേന്ദ്ര,കേരള സര്‍ക്കാറുകള്‍ പ്രവാസികള്‍ക്ക് നല്‍കുന്ന സഹായങ്ങള്‍ , ചെറിയ പ്രീമിയം അടച്ചുകൊണ്ടുള്ള വലിയ ഇന്‍ഷുറന്‍സു കളിലൊക്കെ എങ്ങിനെ നമുക്കും അംഗങ്ങളാവാം തുടങ്ങി പ്രവാസികള്‍ അറിഞ്ഞിരിക്കേണ്ട സുപ്രധാന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന പ്രവാസി ക്യാമ്പ് നാളെ ഉച്ച കഴിഞ്ഞ് മൂന്ന് മണി മുതല്‍ 6 മണി വരെ അല്‍ അറബി സ്‌റ്റേഡിയത്തിനടുത്തുള്ള മോഡോണ്‍ ആര്‍ട് സെന്ററില്‍ നടക്കും.
സുധീര്‍ എലന്തോ ളി (ക്ഷേമനിധി ബോര്‍ഡ് ഡയറക്ടര്‍)ജോപ്പച്ചന്‍ തെക്കേക്കൂറ്റ് (ഐസിസി ഉപദേശക സമിതി അംഗം), അബ്രഹാം ജോസഫ്(ഐസിസി സെക്രട്ടറി) അബ്ദുല്‍ റഊഫ് കൊണ്ടോട്ടി (ഐസിബിഎഫ് മാനേജിംഗ് കമ്മറ്റി അംഗംവും ലോക കേരള സഭ മെമ്പര്‍)തുടങ്ങിയവര്‍ സംബന്ധിക്കും.
പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ പ്രസിഡണ്ട് സിദ്ധീഖ് ചെറുവല്ലൂര്‍ വിഷയമവതരിപ്പിക്കും.