Breaking News
2024 ലെ ജിസിസിയിലെ മികച്ച ഇസ് ലാമിക് ബാങ്ക്’ ആയി ഖത്തര്‍ ഇസ് ലാമിക് ബാങ്ക്
ദോഹ. 2024 ലെ ജിസിസിയിലെ മികച്ച ഇസ് ലാമിക് ബാങ്ക്’ ആയി ഖത്തര്‍ ഇസ് ലാമിക് ബാങ്കിനെ വേള്‍ഡ് യൂണിയന്‍ ഓഫ് അറബ് ബാങ്കേഴ്‌സ് തെരഞ്ഞെടുത്തു.
2024 ലെ ജിസിസിയിലെ മികച്ച ഇസ് ലാമിക് ബാങ്കായ അംഗീകാരം ലഭിച്ചത് ശരീഅത്ത് അനുസരിച്ചുള്ള ബാങ്കിംഗിലെ നേതാവെന്ന സ്ഥാനം ഖത്തര്‍ ഇസ് ലാമിക് ബാങ്കിന്
വീണ്ടും ഉറപ്പിക്കുന്നു. ഡിജിറ്റല്‍ പരിവര്‍ത്തനം, സാമ്പത്തിക ഉള്‍പ്പെടുത്തല്‍, സുസ്ഥിര വളര്‍ച്ച എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടാണ് ഖത്തര്‍ ഇസ് ലാമിക് ബാങ്ക് നവീകരണത്തിന് നേതൃത്വം നല്‍കുകയും ആധുനിക ബാങ്കിംഗ് പരിഹാരങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചലനാത്മകവും വൈവിധ്യപൂര്‍ണ്ണവുമായ സമ്പദ്വ്യവസ്ഥയ്ക്കായി ഖത്തര്‍ നാഷണല്‍ വിഷന്‍ 2030 നെ പിന്തുണയ്ക്കുകയും ചെയ്യുന്നത്.