ജി മാക്‌സ് ബമ്പര്‍ ധമാക്ക മാര്‍ച്ച് 15 വരെ

ദോഹ. ഖത്തറിലെ പ്രമുഖ വ്യാപാര സമുച്ഛയമായ അല്‍ സുവൈദ് ഗ്രൂപ്പിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് ശൃംഖലയായ ജി മാക്‌സ് നാഷണല്‍ എക്‌സ്‌ചേഞ്ചുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന ജി മാക്‌സ് ബമ്പര്‍ ധമാക്ക മാര്‍ച്ച് 15 വരെ നടക്കും. മെഗാ പ്രമോഷന്റെ ഭാഗമായി അത്യാകര്‍ഷകമായ സമ്മാനങ്ങളാണ് ജി മാക്‌സ് ഗ്രൂപ്പ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പ്രമോഷന്‍ ഉദ്ഘാടനം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.വിവി.ഹംസ നിര്‍വഹിച്ചു. ഡയറക്ടര്‍മാരായ ഫൈസല്‍ റസാഖ്, അബ്ദുല്‍ സലീം, ബഷീര്‍, സനീര്‍, നൂറുദ്ധീന്‍, മുഹമ്മദ് ഇസ് ഹാഖ് , ഓപറേഷന്‍സ് മാനേജര്‍ റയീസ് കണ്ണോളങ്കര, ഫിനാന്‍സ് മാനേജര്‍ സുഭാഷ് സോമശേഖരന്‍, പ്രൊക്വര്‍മെന്റ് മാനേജര്‍ ഷിണോയ് വേണുഗോപാല്‍, ഔട്ട് ലെറ്റ് ഇന്‍ ചാര്‍ജ് മജ്ഞുലാല്‍ എന്നിവരോടൊപ്പം നാഷണല്‍ എക്‌സ്‌ചേഞ്ച് ജനറല്‍ മാനേജര്‍ മുഹമ്മദ് മുസ്തഫ, ഓപറേഷന്‍സ് മാനേജര്‍ സഈദലി, ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് റംശിബില്‍ എന്നിവരും ചടങ്ങില്‍ സംബന്ധിച്ചു.