അറിവിന്റെ വിരുന്നൊരുക്കി കെഎംസിസി ക്വിസ്
ദോഹ. ജനുവരി 31 നു നടക്കുന്ന കെഎംസിസി കൊണ്ടോട്ടി മണ്ഡലം ‘അകം’ സമ്മേളനത്തിനോടനുബന്ധിച്ച് നടത്തിയ ക്വിസ് മത്സരം ശ്രദ്ധേയമായി. പത്തു ടീമുകള്‍ മാറ്റുരച്ച മത്സരത്തില്‍ വ്യത്യസ്ത റൗണ്ടികളിലായി നടന്ന മത്സരത്തില്‍ ഷഫീര്‍ പൊന്നാനി, ഷഫീഖ് മാളിയേക്കല്‍, മുജീബ് പൊന്നാടന്‍, ബഷീര്‍ മാടശ്ശേരി എന്നിവരുടെ ടീമുകള്‍ ഒന്നാം സ്ഥാനം പങ്കുവെച്ചു. ഷബീര്‍ വെട്ടത്തൂര്‍, റാഷില്‍ വാഴക്കാട് എന്നിവരുടെ ടീമിന് രണ്ടാം സ്ഥാനവും ലഭിച്ചു. അര്‍ഷദ് തുറക്കല്‍, മുഹമ്മദ് റഫീഖ് വാഴയൂര്‍, അബ്ദുല്‍ സലിം റഹ്‌മാനി, മുഹ്‌സിന്‍ തുവ്വൂര്‍ എന്നിവര്‍ മൂന്നാം സ്ഥാനം പങ്കുവെച്ചു. ജനുവരി 31 നു നടക്കുന്ന മണ്ഡലം സമ്മേളനത്തില്‍ വെച്ച് വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്യും
കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഡോ. അബ്ദുസ്സമദ് മത്സരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് അബ്ദുല്‍ ജലീല്‍ പള്ളിക്കല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വികെഎം ഷാഫി, കെഎംസിസി സംസ്ഥാന ജില്ലാ നേതാക്കളായ സലിം നാലകത്ത്, പിഎസ്എം ഹുസൈന്‍, സവാദ് വെളിയങ്കോട്, സിദ്ദിഖ് വാഴക്കാട്, റഫീഖ് പള്ളിയാളി, അലി മൊറയൂര്‍, കോയ കോടങ്ങാട് എന്നിവര്‍ സംബന്ധിച്ചു. പി.ടി ഫിറോസ് ക്വിസ് മാസ്റ്ററായിരുന്നു. മണ്ഡലം ജനറല്‍ സെക്രട്ടറി ഷമീര്‍ മണ്ണറോട്ട് സ്വാഗതവും ട്രഷറര്‍ ഖമറുദ്ദീന്‍ ഒളവട്ടൂര്‍ നന്ദിയും പറഞ്ഞു