Local News
അഹമ്മദാബാദ് വിമാനാപകടം ഇന്‍കാസ് ഖത്തര്‍ അനുശോചിച്ചു

ദോഹ. അഹമ്മദാബാദിലുണ്ടായ വിമാനാപകടത്തിലും വിനോദസഞ്ചാരത്തിനിടെ കെനിയയില്‍ വാഹനാപകടത്തില്‍ പെട്ട ഇന്ത്യക്കാരായ ഖത്തര്‍ പ്രവാസികളുടെയും മരണത്തില്‍ ഇന്‍കാസ് ഖത്തര്‍ സെന്‍ട്രല്‍ കമ്മിറ്റി അനുശോചിച്ചു.
ഐ.സി.സി മുംബൈ ഹാളില്‍ നടന്ന ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി യോഗത്തിലാണ് മരണപ്പെട്ടവര്‍ക്ക് വേണ്ടി മെഴുകുതിരി കൊളുത്തി അനുശോചനം അറിയിച്ചത്. ഐസിസി പ്രസിഡണ്ട് എ.പി മണികണ്ഠന്‍ അനുശോചനം പ്രസംഗം നടത്തി. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് സി.താജുദ്ധീന്‍ അദ്ധ്യക്ഷതവഹിച്ചു.
സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹികളും അംഗങ്ങളും വിവിധ ജില്ലാ കമ്മിറ്റി പ്രസിഡണ്ടുമാരും ജനറല്‍ സെക്രട്ടറിമാരും യോഗത്തില്‍ പങ്കെടുത്തു.