Breaking News
ഉരീദു മാരത്തണ്‍- ഇന്ത്യക്കാരില്‍ ഒന്നാമന്‍ അബ്ദുല്‍ നാസര്‍ തന്നെ
അമാനുല്ല വടക്കാങ്ങര
ദോഹ. നൂറ്റി അന്‍പതിലേറെ രാജ്യങ്ങളില്‍ നിന്നുള്ള പതിനയ്യായിരത്തോളം പേരുടെ പങ്കാളിത്തത്തോടെ ഇന്നലെ ദോഹയില്‍ നടന്ന ഉരീദു മാരത്തണില്‍ ഇന്ത്യക്കാരില്‍ ഒന്നാമനായി അബ്ദുല്‍ നാസര്‍ പെരിങ്ങോടന്‍. മൂന്ന് മണിക്കൂര്‍, 9 മിനിറ്റ്, 10 സെക്കന്റ് കൊണ്ട് 42 കിലോമീറ്റര്‍ ഓടിയാണ് ലോകരാജ്യങ്ങളില്‍ നിന്നുള്ള ഓട്ടക്കാരോടൊപ്പം മാറ്റുരച്ച് അബ്ദുല്‍ നാസര്‍ തന്റെ മികവ് ഒരിക്കല്‍ കൂടി തെളിയിച്ചത്.
ഓവറോള്‍ റാങ്കിംഗില്‍ ഇരുപത്തിയൊമ്പതാം സ്ഥാനത്തെത്തിയ അദ്ദേഹം തന്റെ ഏജ് ഗ്രൂപ്പില്‍ ഒമ്പതാം സ്ഥാനത്താണ്.
ഖത്തര്‍ എനര്‍ജിയിലെ ഫിനാന്‍സ് മേധാവിയായ അബ്ദുല്‍ നാസര്‍ പാലക്കാട് ജില്ലയില്‍ പട്ടാമ്പിക്കടുത്ത് നെടുങ്ങോട്ടൂര്‍ സ്വദേശിയാണ്. നാസറിന്റെ വിജയം ഇന്ത്യന്‍ സമൂഹത്തിന് പൊതുവിലും മലയാളികള്‍ക്ക് വിശേഷിച്ചും അഭിമാനകരമാണ്.