Breaking News
ദോഹ മാരത്തണില്‍ സജീവമായി ഖത്തര്‍ മലയാളികള്‍
ദോഹ. ഖത്തറില്‍ നടക്കുന്ന ഏത് കായിക പരിപാടികളിലും മലയാളി സാന്നിധ്യം ശ്രദ്ധേയമാണ്. കഴിഞ്ഞ ദിവസം ദോഹ കോര്‍ണിഷില്‍ നടന്ന ഉരീദു മാരത്തണിലും സജീവമായ പങ്കാളിത്തമാണ് ഖത്തര്‍ മലയാളികള്‍ തെളിയിച്ചത്. വിവിധ കാറ്റഗറിലായി സ്ത്രീകളും പുരുഷന്മാരും കുട്ടികളുമടക്കം നിരവധി പേര്‍ വിജയകരമായി മല്‍സരത്തില്‍ പങ്കെടുത്തു. ഇന്ത്യന്‍ സ്‌പോര്‍ട്‌സ് സെന്ററും മറ്റു സാംസ്‌കാരിക സംഘടനകളും വേണ്ട പ്രോല്‍സാഹനവും മാര്‍ഗനിര്‍ദേശങ്ങളും നല്‍കിയാല്‍ ഇതിലും കൂടുതല്‍ പേരെ ഇത്തരം മല്‍സരങ്ങളില്‍ പങ്കെടുപ്പിക്കാനാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഖത്തര്‍ വെല്‍നസ് ചാലഞ്ചേര്‍സ് എന്ന കൂട്ടായ്മയില്‍ നിന്നു മാത്രമായി നൗഫല്‍ സിസി,ഷരീഫ് ഗനി, സജ്ഞു തോമസ്, ടിജു തോമസ്, സമീര്‍ വെക്കന്‍ , യഹ് യ പയ്യോളി, ശബീര്‍ പടപ്പേതില്‍, നിസാര്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.