കോട്ടയം ജില്ലാ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ സ്‌നേഹ നിലാവ്
ദോഹ. കോട്ടയം ജില്ലാ ആര്‍ട്‌സ് ആന്‍ഡ് കള്‍ച്ചറല്‍ അസോസിയേഷന്‍ ( കൊഡാക) സ്‌നേഹ നിലാവ് ഐസിസി അശോക ഹാളില്‍ വിപുലമായി ആഘോഷിച്ചു
ഐസിസി പ്രസിഡന്റ് എ പി മണികണ്ഠന്‍ -ഐഎസ് സി പ്രസിഡന്റ് ഇ പി അബ്ദുല്‍ റഹ്‌മാന്‍ എന്നിവര്‍ മുഖ്യ അതിഥികളായി പങ്കെടുത്തു
രക്ഷാധികാരി റഷീദ് അഹമ്മദിന്റെ നേതൃത്വത്തില്‍ പ്രസിഡന്റ് മുഹമ്മദ് സിയാദിന്റെ അദ്ധ്യക്ഷതയില്‍ സെക്രട്ടറി ജോര്‍ജ് ജോസഫ് സ്വാഗതം ആശംസിച്ചു ഖജാന്‍ജി ജിറ്റോ നന്ദി പറഞ്ഞു.
പുതിയതായി തെരഞ്ഞെടുത്ത 2025-2026 ലെ കമ്മിറ്റി അംഗങ്ങളെ വേദിയില്‍ പരിചയപ്പെടുത്തി
18 വര്‍ഷം പഴക്കമുള്ള അസ്സോസിയേഷന്‍ ലോഗോ പരിഷ് ക്കരിച്ചു. പുതിയ ലോഗോ രക്ഷാധികാരി റഷീദ് അഹമ്മദ് അനാവരണം ചെയ്തു
കൊഡാക ചരിത്രത്തില്‍ ഒരിക്കലും മറക്കാനാവാത്ത ഒരു പരിപാടിയായി സ്‌നേഹ നിലാവ് ശ്രദ്ധിക്കപ്പെട്ടു. എല്ലാംകൊണ്ടും അനുഭവസമൃദ്ധമായ ഈ പരിപാടി അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു ആഘോഷമായി മാറി.
ഷബീത്തും ഹുദായും ചേര്‍ന്ന് അതിമനോഹരമായ സംഗീത വിരുന്നൊരുക്കി. പൂര്‍ണ്ണിമ (കലാക്ഷേത്ര) ക്ലാസിക്കല്‍ ഡാന്‍സിന്‍ അതിമനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ചുകൊണ്ട് കാണികളുടെ മനസു കുളിര്‍പ്പിച്ചു
മനോജിന്റെ (കലാക്ഷേത്ര) മൈക്കല്‍ ജാക്‌സണ്‍ ഡാന്‍സ് സദസിന്റെ മുക്തകണ്ട പ്രശംസ ഏറ്റുവാങ്ങി
കലാക്ഷേത്രയിലെയും കുട്ടികള്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സ് കണ്ണിന് അതിഗംഭീര വിരുന്നു നല്‍കി
വിന്‍സെന്റ് (കലാക്ഷേത്ര) വയലിനിലും, ഗിത്താറിലും ഫ്യൂഷന്‍ മ്യൂസിക് ഒരിക്കലും മറക്കാനാവാത്ത അനുഭൂതി കാണികള്‍ക്കു സമ്മാനിച്ചു
കൊടക്ക കള്‍ച്ചറല്‍ കോര്‍ഡിനേറ്റര്‍ മഞ്ജു പ്രോഗ്രാമിനെ നയിച്ചു