കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറം രണ്ടായിരത്തി ഇരുപത്തഞ്ച് കാലയളവിലെക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു
ദോഹ: 36 വര്‍ഷമായി നാടിന്റെ സാമൂഹിക-സേവന രംഗങ്ങളില്‍ സ്തുത്യര്‍ഹമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന കൊടിയത്തൂര്‍ സര്‍വ്വീസ് ഫോറത്തിന് പുതിയ കമ്മറ്റി നിലവില്‍ വന്നു. അബ്ദുല്‍ അസീസ് പി. (പ്രസിഡണ്ട്), ഫിറോസ് കൊളായി (വൈസ് പ്രസിഡണ്ട്), ഫയാസ് (ജനറല്‍ സെക്രട്ടരി), ജാന്നിസ് ടി ല്ലു , അബ്ദുല്‍ അസീസ് എം എ (സെക്രട്ടരി), യാസീന്‍ എ പി (ട്രഷറര്‍), കാവില്‍ അബ്ദുറഹിമാന്‍, കെ ടി കുഞ്ഞി മൊയ്തീന്‍ , എം ഇമ്പിച്ചാലി (രക്ഷാധികാരികള്‍) എന്നിവരാണ് ഭാരവാഹികള്‍.
വെല്‍ഫയര്‍ ഫണ്ട് ചെയര്‍മാനായി അമീന്‍ പി.വി, സെക്രട്ടറി ആയി സിറാജ് പുതുക്കുടി , ജോയിന്റ് സെക്രട്ടറി ആയി ഇര്‍ഷാദ ് ടി എന്‍ എന്നിവരെയും, ഫോറം പ്രവര്‍ത്തക സമിതി അംഗങ്ങളായി അഫ്‌സല്‍ എ എം , അബ്ദുല്‍ അസീസ് അമീന്‍ എം എ, അനീസ് കലങ്ങോട്ട്, അമീന്‍ സി , ഇല്ല്യാസ് സലാഹ് , മുജീബ് എ എം , മുറാദ് റഹ്‌മാന്‍, റഫീഖ് സി കെ , ഷഫീഖ് വി.വി. എന്നിവരെയും തെരഞ്ഞെടുത്തു.
യോഗത്തില്‍ പ്രസിഡണ്ട് ഇ എ നാസര്‍ അധ്യക്ഷത വഹിച്ചു . ജനറല്‍ സെക്രട്ടറി ശാക്കിര്‍ എ എം സ്വാഗതം പറഞ്ഞു.