Local NewsUncategorized
തൃശ്ശൂര്‍ ജില്ലാ സൗഹൃദവേദി രക്തദന ക്യാമ്പ് ജനുവരി 31 ന്
ദോഹ. സേവ് ഡേറ്റ് ടു സേവ് എ ലൈഫ് എന്ന മുദ്രാവാക്യവുമായി ഹമദ് ഹോസ്പിറ്റലുമായി സഹകരിച്ചു നടത്തുന്ന തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ 32 ആമത് രക്തദാനക്യാമ്പ് ജനുവരി 31 വെള്ളിയാഴ്ച്ച നടക്കും.
രാവിലെ 7.30 മുതല്‍ ഉച്ച കഴിഞ്ഞ് 3 മണി വരെ ഖത്തര്‍ നാഷണല്‍ ബ്ലഡ് ഡോണേഷന്‍ സെന്ററില്‍ ആണ് ബ്ലഡ് ക്യാമ്പ് നടക്കുക.
ദേശ,ഭാഷ,ലിംഗവ്യത്യാസമില്ലാതെയുള്ള എല്ലാ സുഹൃത്തുക്കളേയും പങ്കാളികളാക്കിക്കൊണ്ടുള്ള ഈ ക്യാമ്പിലേക്ക് രക്തദാതാക്കളുടെ രജിസ്‌ട്രേഷനായി 33571882 എന്ന നമ്പറില്‍ ബന്ധപ്പെടേണ്ടതാണ് എന്ന് കോ ഓര്‍ഡിനേറ്റര്‍മാര്‍ അറിയിച്ചു.