Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Archived Articles

തുര്‍ക്കി സൂപ്പര്‍ കപ്പ് പ്രമാണിച്ച് മെട്രോ സമയം ദീര്‍ഘിപ്പിക്കുന്നു

ഡോ. അമാനുല്ല വടക്കാങ്ങര

ദോഹ: നാളെ രാത്രി 8.45 ന് ഖത്തറിലെ അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തില്‍ നടക്കുന്ന തുര്‍ക്കി സൂപ്പര്‍ കപ്പ് 2021 പരിണിച്ച് മെട്രോ സമയം ദീര്‍ഘിപ്പിക്കുമെന്ന് ഖത്തര്‍ റെയില്‍ അറിയിച്ചു.

കളി കഴിഞ്ഞ് ആളുകള്‍ക്ക് യാത്ര സൗകര്യമൊരുക്കാനായി ജനുവരി അഞ്ചിലെ മെട്രോ സര്‍വീസുകള്‍ മത്സരത്തിനായി പുലര്‍ച്ചെ 1 വരെ നീട്ടുമെന്ന് ദോഹ മെട്രോ ട്വിറ്റര്‍ അക്കൗണ്ടില്‍ അറിയിച്ചു.

കര്‍ശനമായ ആരോഗ്യ പ്രോട്ടോക്കോളുകള്‍ക്കിടയിലാണ് ഖത്തര്‍ തുര്‍ക്ക സൂപ്പര്‍ കപ്പിന് വേദിയൊരുക്കുന്നത്.
സ്‌പോര്‍ ടോട്ടോ സൂപ്പര്‍ ലിഗിലെയും ടര്‍ക്കിഷ് കപ്പിലെയും ചാമ്പ്യന്‍മാരായ ബെസിക്താസും കഴിഞ്ഞ സീസണില്‍ തുര്‍ക്കി കപ്പിലെ റണ്ണറപ്പായ ഫ്രാപോര്‍ട്ട് ടിഎവി അന്റാലിസാപോറും തമ്മിലാണ് മത്സരം.

നേരത്തെ തുര്‍ക്കിയിലും ജര്‍മ്മനിയിലുമാണ് തുര്‍ക്കി സൂപ്പര്‍ കപ്പ് പോരാട്ടങ്ങള്‍ നടന്നത്. ഖത്തര്‍ ഇതാദ്യമായാണ് തുര്‍ക്കി സൂപ്പര്‍ കപ്പിന് വേദിയാകുന്നത്.

Related Articles

Back to top button