Breaking News
27 രാജ്യങ്ങളില്‍ നിന്നുള്ള 107 പ്രദര്‍ശകരുമായി ആറാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം ആരംഭിച്ചു
ദോഹ: 27 രാജ്യങ്ങളില്‍ നിന്നുള്ള 107 പ്രദര്‍ശകരുമായി ആറാമത് സൂഖ് വാഖിഫ് അന്താരാഷ്ട്ര തേന്‍ പ്രദര്‍ശനം സൂഖ് വാഖിഫില്‍ ഈസ്റ്റേണ്‍ സ്‌ക്വയറില്‍ ആരംഭിച്ചു. 60 തരം പ്രാദേശിക, അന്തര്‍ദേശീയ തേനുകളാണ് ഫെബ്രുവരി 8 വരെ തുടരുന്ന പ്രദര്‍ശനത്തിലുള്ളത്.
സ്വകാര്യ എഞ്ചിനീയറിംഗ് ഓഫീസിന്റെ മാനേജിംഗ് ഡയറക്ടര്‍ നാസര്‍ റാഷിദ് അല്‍ നുഐമി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു.
ഉദ്ഘാടന ചടങ്ങില്‍ പ്രൈവറ്റ് എഞ്ചിനീയറിംഗ് ഓഫീസിലെയും സൂഖ് വാഖിഫ് മാനേജ്മെന്റിലെയും അംബാസഡര്‍മാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.