ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനകരം : രാജേഷ് മേനോന്‍
ദോഹ. മീഡിയ പ്‌ളസ് പ്രസിദ്ധീകരിക്കുന്ന ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി നൂതനവും ആകര്‍ഷകവുമാണെന്നും ബിസിനസ് സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്നും സാമ്പത്തിക വിദഗ്ധനും അന്താരാഷ്ട്ര ഓഡിറ്റിംഗ് സ്ഥാപനമായ ബാക്കര്‍ ടില്ലി ഖത്തര്‍ സിഇഒയുമായ രാജേഷ് മേനോന്‍ അഭിപ്രായപ്പെട്ടു. മീഡിയ പ്‌ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങരയില്‍ നിന്നും ഡയറക്ടറിയുടെ കോപ്പി സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏത് ബിസിനസിനും നെറ്റ് വര്‍ക്ക് പ്രധാനമാണ്. ആവശ്യമുള്ള സമയത്ത് ആവശ്യമുള്ളവരുമായി ബന്ധപ്പെടുവാനും ബിസിനസ് വളര്‍ത്താനും സഹായകമായ പ്രസിദ്ധീകരണമാണ് ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയെന്ന് അദ്ദേഹം പറഞ്ഞു.
ഖത്തറിലെ പ്രൊഫഷണല്‍ സേവനങ്ങളിലെ മുന്‍നിര നേതാക്കളില്‍ ഒരാളായ രാജേഷ് മേനോന്‍ പറഞ്ഞ വാക്കുകള്‍ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ലഭിച്ച ഏറ്റവും വലിയ പുരസ്‌കാരമായാണ് കണക്കാക്കുന്നതെന്ന് മീഡിയ പ്‌ളസ് സിഇഒയും ഡയറക്ടറിയുടെ ചീഫ് എഡിറ്ററുമായ ഡോ.അമാനുല്ല വടക്കാങ്ങര പ്രതികരിച്ചു
ചാര്‍ട്ടേഡ് അക്കൗണ്ടന്റായ രാജേഷ് മേനോന്‍ സ്ട്രാറ്റജി, റിസ്‌ക് & ഗവേണന്‍സ് എന്നീ മേഖലകളില്‍ ശ്രദ്ധേയനാണ്. ഖത്തര്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള രണ്ട് കമ്പനികളുടെ സ്വതന്ത്ര ബോര്‍ഡ് അംഗമായും ഓഡിറ്റ് കമ്മിറ്റി ചെയര്‍മാനായും നിയമിതനായ ഏക ഇന്ത്യക്കാരന്‍ എന്ന നിലക്കും രാജേഷ് മേനോന്‍ വേറിട്ചുനില്‍ക്കുന്നു. പ്രമുഖ എഞ്ചിനീയറിംഗ് സ്ഥാപനമായ മെക്ദം ഹോള്‍ഡിംഗ്സിന്റെയും ഖത്തറിലുടനീളം സ്‌കൂളുകളും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്ന പ്രമുഖ ഗ്രൂപ്പായ അല്‍ ഫലാഹ് എജ്യുക്കേഷന്‍ ഹോള്‍ഡിംഗിന്റെയും ബോര്‍ഡുകളിലും അദ്ദേഹത്തിന് സ്ഥാനമുണ്ട്.
ഖത്തറിലെ ബോര്‍ഡ് റോളുകള്‍ക്ക് പുറമേ, ലോകമെമ്പാടുമുള്ള ലോജിസ്റ്റിക് ആസ്തികളിലെ നിക്ഷേപങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സോവറിന്‍ വെല്‍ത്ത് ഫണ്ടുകളുടെ പിന്തുണയുള്ള ആഗോള നിക്ഷേപ ഫണ്ടായ മഹാ ക്യാപിറ്റല്‍ ആന്‍ഡ് പാര്‍ട്ണേഴ്സിലെ ഓഡിറ്റ് കമ്മിറ്റിയുടെ ചെയര്‍മാനുമാണ് രാജേഷ്.
പരപ്പനങ്ങാടിയിലെ പ്രശസ്ത അഭിഭാഷകനായ അഡ്വ.രാമന്‍ കുട്ടി മേനോന്റേയും പരേതയായ പ്രഭാ ലക്ഷ്മി മേനോന്റേയും മകനായ രാജേഷ് മേനോന്‍ ഖത്തറിലെ മലപ്പുറം ജില്ലക്കാരുടെ കൂട്ടായ്മയായ ഡോം ഖത്തറിന്റെ രക്ഷാധികാരിയാണ്.
ഖത്തറില്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായ സീമ വാര്യരാണ് ഭാര്യ. വിനീത് മേനോന്‍ ( യു.എസ്.എ), വൈഷ്ണവി ( ഖത്തര്‍) എന്നിവരാണ് മക്കള്‍.