Breaking News

ഗസ്സ വെടിനിര്‍ത്തല്‍ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് ഖത്തര്‍

ദോഹ: ഗസ്സ വെടിനിര്‍ത്തലിന്റെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ ഉടന്‍ ആരംഭിക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഹമാസും ഇസ്രായേലും ഉടന്‍ തന്നെ രണ്ടാം ഘട്ട ചര്‍ച്ചകള്‍ക്ക് തുടക്കം കുറിക്കണമെന്നും പ്രശ്‌നം പരിഹരിക്കാനുള്ള എല്ലാ ശ്രമങ്ങളും നടത്തണമെന്നും മധ്യസ്ഥ ദൗത്യങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ഖത്തര്‍ പ്രധാനമന്ത്രിയും വിശേദകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്‌മാന്‍ ആല്‍ഥാനി ആവശ്യപ്പെട്ടു.
ഗാസ മുനമ്പിലെ വെടിനിര്‍ത്തല്‍ കരാര്‍ അതിന്റെ എല്ലാ വ്യവസ്ഥകളിലും നടപ്പിലാക്കുന്നതിന് ഇരു കക്ഷികളും ശ്രദ്ധിക്കണമെന്നും മേഖലയില്‍ സമാധാനമാണ് ആവശ്യമെന്നും മന്ത്രി അടിവരയിട്ടു.

Related Articles

Back to top button
error: Content is protected !!