Breaking NewsUncategorized
സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ നാളെ എട്ട് മണിക്കൂര്‍ ഗതാഗത നിയന്ത്രണം
![](https://internationalmalayaly.com/wp-content/uploads/2025/02/road-1-1120x747.jpg)
ദോഹ: സബാഹ് അല്‍ അഹമ്മദ് ഇടനാഴിയില്‍ നാളെ എട്ട് മണിക്കൂര്‍ ഗതാഗത നിയന്ത്രണം. ഫാലഹ് ബിന്‍ നാസര്‍ ഇന്റര്‍ചേഞ്ച് മുതല്‍ അഹമ്മദ് ബിന്‍ സെയ്ഫ് അല്‍താനി ഇന്റര്‍ചേഞ്ച് വരെയാണ് ഗതാഗതം നിയന്ത്രണം.
ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ ഏകോപനത്തോടെ 2025 ഫെബ്രുവരി 7 വെള്ളിയാഴ്ച പുലര്‍ച്ചെ 2 മുതല്‍ രാവിലെ 10 വരെ റോഡ് അടച്ചിടും.
അടച്ചുപൂട്ടല്‍ സമയത്ത്, ഭൂപടത്തില്‍ കാണിച്ചിരിക്കുന്നതുപോലെ തങ്ങളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ എത്തിച്ചേരാന്‍ റോഡ് യാത്രക്കാര്‍ ഇതര പ്രാദേശിക, സര്‍വീസ് റോഡുകള്‍ ഉപയോഗിക്കണം