ലോകത്തെ മികച്ച 100 ആശുപത്രികളില്‍ ഇടം നേടി നാല് ഖത്തരി ആശുപത്രികള്‍

ദോഹ: ബ്രാന്‍ഡ് ഫിനാന്‍സ് പുറത്തിറക്കിയ ഗ്ലോബല്‍ ടോപ്പ് 250 ഹോസ്പിറ്റല്‍ റിപ്പോര്‍ട്ടിന്റെ ഏറ്റവും പുതിയ പതിപ്പില്‍, ഖത്തറിന്റെ ആരോഗ്യ സംരക്ഷണ വ്യവസായത്തിന്റെ സുപ്രധാന നാഴികക്കല്ലില്‍, രാജ്യത്തെ നാല് ആശുപത്രികള്‍ ലോകത്തെ മികച്ച 100 ആശുപത്രികളില്‍ ഇടം നേടി.
ഹമദ് ജനറല്‍ ഹോസ്പിറ്റല്‍, അല്‍ വക്‌റ ഹോസ്പിറ്റല്‍, ഹമദ് ഹാര്‍ട്ട് ഹോസ്പിറ്റല്‍, നാഷണല്‍ സെന്റര്‍ ഫോര്‍ കാന്‍സര്‍ കെയര്‍ ആന്റ് റിസര്‍ച്ച് എന്നിവയാണ് പട്ടികയില്‍ സ്ഥാനം പിടിച്ചത്.