Breaking News
ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമാക്കാനൊരുങ്ങി സ്വദേശികളും വിദേശികളും

ദോഹ. ഖത്തര്‍ കലണ്ടറിലെ ഏറ്റവും ശ്രദ്ധേയ ദിനമായ ഖത്തര്‍ ദേശീയ കായിക ദിനം സമുചിതമാക്കാനൊരുങ്ങി സ്വദേശികളും വിദേശികളും . പൊതു അവധി ദിനമായ അന്ന് ശാരീരികാരോഗ്യവും മാനസികാരോഗ്യവും സമന്വയിപ്പിക്കുന്ന വൈവിധ്യമാര്‍ന്ന പരിപാടികളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
ഓരോ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ചയാണ് ഖത്തര്‍ ദേശീയ കായിക ദിനം ആഘോഷിക്കുന്നത്. ഈ വര്‍ഷത്തെ ദേശീയ കായിക ദിനം ഫെബ്രുവരി 11 ചൊവ്വാഴ്ചയാണ്.
2012 ല്‍ അന്നത്തെ ഡെപ്യൂട്ടി അമീറായിരുന്ന ശൈഖ് തമീം ബിന്‍ ഹമദ് അല്‍ ഥാനിയാണ് ഓരോ വര്‍ഷവും ഫെബ്രുവരി മാസത്തിലെ രണ്ടാം ചൊവ്വാഴ്ച ദേശീയ കായിക ദിനമായിരിക്കുമെന്ന് പ്രഖ്യാപിച്ചത്.