Local News
അഡ്വ. ആര്‍ സനല്‍കുമാറിന് സംസ്‌കൃതി ഖത്തര്‍ സ്വീകരണം
![](https://internationalmalayaly.com/wp-content/uploads/2025/02/SANAL-1-1120x747.jpg)
ദോഹ. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ഖത്തറിലെത്തിയ കേരള സംസ്ഥാന കോഓപറേറ്റിവ് എംപ്ലോയീസ് വെല്‍ഫെയര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അഡ്വ. ആര്‍ സനല്‍കുമാറിന് സംസ്‌കൃതി ഖത്തര്‍ സ്വീകരണം നല്‍കി.
കേരളത്തിന്റെ ആപല്‍ ഘട്ടങ്ങളിലെല്ലാം പ്രവാസി സമൂഹം കേരളീയ സമൂഹത്തിന് നല്‍കിയ പിന്തുണകള്‍ വിസ്മരിക്കാനാകില്ലെന്നും ഖത്തറിലെ ഇന്ത്യന്‍ പ്രവാസി സമൂഹത്തില്‍ സംസ്‌കൃതി ഖത്തര്‍ നടത്തുന്ന സാമൂഹിക- സാംസ്‌കാരിക സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകപരവും അഭിനന്ദനര്‍ഹവുമാണെന്ന് സ്വീകരണത്തിനുള്ള മറുപടി പ്രസംഗത്തില്‍ സനല്‍ കുമാര്‍ അഭിപ്രയപ്പെട്ടു.
സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ അദ്ധ്യക്ഷനായിരിന്നു . സെക്രട്ടറി ബിജു പി മംഗലം സ്വാഗതവും വൈസ് പ്രസിഡന്റ് നിധിന്‍ എസ് ജി നന്ദിയും പറഞ്ഞു.