സറ്റെ 2025 ല്‍ വിസിറ്റ് ഖത്തര്‍ പങ്കെടുക്കും

ദോഹ. ഫെബ്രുവരി 19 മുതല്‍ 21 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന തെക്കുകിഴക്കന്‍ ഏഷ്യയിലെ ഏറ്റവും വലുതും ഏറ്റവും സ്വാധീനമുള്ളതുമായ യാത്രാ, ടൂറിസം പ്രദര്‍ശനമായ സറ്റെ 2025 ല്‍ വിസിറ്റ് ഖത്തര്‍ പങ്കെടുക്കും. ഖത്തര്‍ ടൂറിസത്തിന്റെ പ്രാഥമിക മാര്‍ക്കറ്റിംഗ്, പ്രമോഷണല്‍ വിഭാഗമാണ് വിസിറ്റ് ഖത്തര്‍.
ഖത്തറിന്റെ ലാന്‍ഡ്മാര്‍ക്കുകള്‍, അതിന്റെ അതുല്യമായ സാംസ്‌കാരിക പൈതൃകം, യാത്രക്കാര്‍ക്ക് അത് നല്‍കുന്ന അസാധാരണ അനുഭവങ്ങള്‍ എന്നിവ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അസാധാരണമായ അവസരം വിസിറ്റ് ഖത്തര്‍ പ്രയോജനപ്പെടുത്തും.