അല്‍ ഖോറില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പില്‍ 248 കോണ്‍സുലാര്‍ സേവനങ്ങള്‍ നല്‍കി

ദോഹ. കഴിഞ്ഞ വെള്ളിയാഴ്ച അല്‍ ഖോറിലെ സീഷോര്‍ എഞ്ചിനീയറിംഗ് & കോണ്‍ട്രാക്റ്റിംഗ് ഓഫീസില്‍ നടന്ന പ്രത്യേക കോണ്‍സുലാര്‍ ക്യാമ്പ് നിരവധിപേര്‍ പ്രയോജനപ്പെടുത്തി.
ക്യാമ്പില്‍ ഏകദേശം 248 കോണ്‍സുലാര്‍ സേവനങ്ങള്‍ എംബസി നല്‍കിയതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.