Breaking News
ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം ഇന്തോ ഖത്തര്‍ വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കും ജെ.കെ. മേനോന്‍

ദോഹ. സജീവമായ ഇന്തോ ഖത്തര്‍ വ്യാപാര ബന്ധം കൂടുതല്‍ ഊഷ്മളമാക്കാന്‍ ഖത്തര്‍ അമീറിന്റെ ഇന്ത്യാ സന്ദര്‍ശനം പ്രയോജനം ചെയ്യുമെന്ന് ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രൊഫഷണലുകള്‍ കൗണ്‍സില്‍ (ഐബിപിസി) ചെയര്‍മാന്‍ ജെ.കെ. മേനോന്‍ അഭിപ്രായപ്പെട്ടു. ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ താനിയുടെ ഔദ്യോഗിക സന്ദര്‍ശനത്തോടനുബന്ധിച്ച് നടന്ന ഇന്ത്യാ- ഖത്തര്‍ ബിസിനസ്സ് ഫോറത്തില്‍ സംബന്ധിച്ച അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ വാണിജ്യ മന്ത്രി പിയൂഷ് ഗോയലും ഖത്തര്‍ വാണിജ്യ മന്ത്രി ശൈഖ് ഫൈസല്‍ ബിന്‍ താനി ബിന്‍ ഫൈസല്‍ അല്‍ താനിയും സാമ്പത്തിക സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചുള്ള ഗൗരവമുള്ള ചിന്തകളാണ് പങ്കുവെച്ചതെന്ന് ജെ.കെ.മേനോന്‍ പറഞ്ഞു.