Local News
ടാക് ഖത്തര്‍ കലാസമര്‍പ്പണ്‍ 2025 നാളെ

ദോഹ. ഖത്തറിലെ പ്രമുഖ കലാ പരിശീലനകേന്ദ്രമായ ടാക് ഖത്തര്‍ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും ചേര്‍ന്ന് കലാസമര്‍പ്പണ്‍ 2025 എന്ന പേരില്‍ നല്ലൊരു കലാവിരുന്ന് അണിയിച്ചൊരുക്കുന്നതായി ടാക് ഭാരവാഹികള്‍ അറിയിച്ചു. രണ്ടു തലങ്ങളിലായി നടക്കുന്ന ഈ കലാമേളയുടെ ആദ്യ ഭാഗം 2025 ഫെബ്രുവരി 21 വെള്ളിയാഴ്ച്ച വൈകീട്ട് 5 മണിക്ക് ഐസിസി അശോകാ ഹാളിലാണ് അരങ്ങേരുന്നത്.
ക്ലാസ്സിക്കല്‍ ഡാന്‍സ് വിദ്യാര്‍ത്ഥികളുടെ രംഗപ്രവേശം, ചെണ്ട, വയലിന്‍, ഗിറ്റാര്‍, ഫ്ളൂട്ട്, ഡ്രം തുടങ്ങിയ വാദ്യോപകരണങ്ങളോടു കൂടിയ ഫ്യൂഷന്‍, ചെണ്ടമേളം,
വിവിധ ക്ലാസ്സിക്കല്‍, വെസ്റ്റേണ്‍ ഡാന്‍സുകള്‍, കളരി, കരാട്ടെ, കുങ്ഫു തുടങ്ങിയ ആയോധന കലകളുടെ പ്രകടനങ്ങള്‍, യോഗ പ്രദര്‍ശനം എന്നിവ കൊണ്ട് സമ്പുഷ്ഠമായ നല്ലൊരു കലാസന്ധ്യയാണ് വെള്ളിയാഴ്ച്ച വൈകുന്നേരം ഐസിസി യില്‍ അരങ്ങേറുക.