ഖത്തറില്‍ വിപുലമായ സംവിധാനങ്ങളോടെ ക്ലിക്കോണ്‍ ബിസിനസ്സ് ഹബ്ബ് ഉദ്ഘാടനം ചെയ്തു

ദോഹ: അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ഖത്തറിന്റെ വളര്‍ച്ചക്ക് അനുസൃതമായി പ്രമുഖ ബ്രാന്‍ഡായ ക്ലിക്കോണ്‍ വിപുലമായ സജ്ജീകരണങ്ങളോടെ ബിര്‍കത്തുല്‍ അവാമീര്‍ ലോജിസ്റ്റിക് പാര്‍ക്കില്‍ പുതുതായി നിര്‍മ്മിച്ച ബിസിനസ്സ് ഹബ്ബിന് തുടക്കം കുറിച്ചു. ഖത്തറിലെ സാമൂഹിക സാംസ്‌കാരിക വാണിജ്യ രംഗത്തെ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്ല പൊയില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സൗദിയ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍.കെ മുസ്തഫ, മസ്‌കര്‍-ദാന ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ മൂസ കുറുങ്ങോട്ട്, ക്ലിക്കോണ്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടര്‍ സലീം അഹ്‌മദ്, ഡയറക്ടര്‍ അമീര്‍ കല്ലില്‍,ഗ്രൂപ്പ് സി.ഇ.ഒ & എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹാരിസ് കണ്ടാമ്പത്തു, ഡയറക്ടര്‍ ജൂറൈജ് ഇത്തിലോട്ട്, ഖത്തര്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ഹബീബു റഹ്‌മാന്‍ , കണ്‍ട്രി ഹെഡ് അബ്ദുല്‍ അസീസ് കൊല്ലറോത് , സലീം മുഹ്യുദ്ധീന്‍ (ഖത്തര്‍ സെയില്‍സ് ഹെഡ് )തുടങ്ങിയവര്‍ സംബന്ധിച്ചു. വര്‍ഷങ്ങളായി ഖത്തര്‍ വിപണിയില്‍ സജീവ സാന്നിധ്യമായ ക്ലിക്കോണ്‍, അനുബന്ധ ബ്രാന്‍ഡുകള്‍ ആയ HOMEWAY, Traveller, finefeather , Britemax ഉത്പന്നങ്ങള്‍ ബിര്‍കത്തുല്‍ അവാമീറിലെ പുതിയ കേന്ദ്രം വഴിയാണ് വിതരണം നടക്കുക. വിപണനാനന്തര സേവനവും ഇവിടെ ഒരുക്കിയിട്ടുണ്ട്.