Local News
ഖത്തര്‍ തളിപ്പറമ്പ കൂട്ടായ്മയുടെ നാലാമത് ജില്ലാ സെവന്‍സ് ഫുടബോള്‍ ടൂര്‍ണമെന്റ് ഇന്ന്

ദോഹ. കണ്ണൂര്‍ ജില്ലയിലെ തളിപ്പറമ്പുകാരുടെ കൂട്ടായ്മയായ ഖത്തര്‍ തളിപ്പറമ്പ കൂട്ടായ്മയുടെ നാലാമത് ജില്ലാ സെവന്‍സ് ഫുടബോള്‍ ടൂര്‍ണമെന്റ് ഇന്ന് അമേരിക്കന്‍ സ്‌കൂള്‍ അക്കാദമി ഗ്രൗണ്ട് തുമാമയില്‍ നടക്കും. 12 ടീമുകള്‍ മാറ്റുരക്കുന്ന ടൂര്‍ണമെന്റില്‍ ഉദ്ഘാടന മത്സരത്തില്‍ ഇത്തിഹാദ് എഫ് സി ,സോക്കര്‍ റോക്കര്‍ പുഴാതിയെ നേരിടും.
ടൂര്‍ണമെന്റിനോടനുബന്ധിച്ചു തളിപ്പറമ്പ ഇശല്‍ നൈറ്റ്‌സ് അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് ,കുട്ടികള്‍ക്കുള്ള മറ്റു കലാപരിപാടികളും ഉണ്ടാകും.