Local News

ഖത്തര്‍ സംസ്‌കൃതി രക്തദാന ക്യമ്പ് സംഘടിപ്പിച്ചു


ദോഹ :സംസ്‌കൃതി ഖത്തറിന്റെ ആഭിമുഖ്യത്തില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ ബ്ലഡ് ഡോണര്‍ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
രക്തദാന ക്യാമ്പിന്റെ ഉല്‍ഘാടനം ഖത്തര്‍ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി, സച്ചിന്‍ ദിനകര്‍ ശംഖ്പാല്‍ നിര്‍വ്വഹിച്ചു.സംസ്‌കൃതിയുടെ ജീവ കാരുണ്ണ്യ പ്രവര്‍ത്തനങ്ങള്‍ മാതൃകപരവും അഭിനന്ദനര്‍ഹവുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഹമ്മദ് ബ്ലഡ് ഡോണേഷന്‍ സെന്റര്‍ മാനേജര്‍ സദീഖ അല്‍ മഹമൂദി ചടങ്ങില്‍ ബ്ലഡ് ബാങ്കിന്റെ സേവനങ്ങളെക്കുറിച്ചും, രക്തദാനത്തിന്റെ പ്രധാന്യത്തെ ക്കുറിച്ചും വിശദീകരിച്ചു.
സംസ്‌കൃതി ബിന്‍ ഒമ്രാന്‍ യൂണിറ്റ് പ്രസിഡന്റ് ജിതിന്‍ ചക്കോത്ത് അധ്യക്ഷനായിരിന്നു.

ചടങ്ങില്‍ സംസ്‌കൃതി പ്രസിഡന്റ് സാബിത്ത് സഹീര്‍ , ജനറല്‍ സെക്രട്ടറി ഷംസീര്‍ അരിക്കുളം,ഡോക്ടര്‍ കുട്ടീസ് മെഡിക്കല്‍ സെന്റര്‍ പ്രതിനിധി ഡോ.ഗോപാല്‍ ശങ്കര്‍, ഹരീഷ് വലിയേടത്തു, സംസ്‌കൃതി സാമൂഹിക സേവന വിഭാഗം കണ്‍വീനര്‍ സന്തോഷ് ഓ കെ,സംസ്‌കൃതി കേന്ദ്ര കമ്മറ്റിയഅംഗങ്ങള്‍ ചടങ്ങില്‍ സന്നിഹിതരായിരിന്നു.

സംസ്‌കൃതി ബിന്‍ ഒമ്രാന്‍ യൂണിറ്റ് സെക്രട്ടറി രാജു വി കെ സ്വാഗതവും, ഒര്‍ഗനൈസിംഗ് കമ്മറ്റി കണ്‍വീനര്‍ ഇതിയാസ് ബിബിന്‍ നന്ദിയും പറഞ്ഞു.

ദോഹ ഹമ്മദ് ബ്ലഡ് ബാങ്കില്‍ വെള്ളിയാഴ്ച്ച ഉച്ചമുതല്‍ ആരംഭിച്ച ക്യാമ്പില്‍ സ്ത്രീകളടക്കം 150ഓളം അംഗങ്ങളാണ് രക്തദാനം ചെയ്തത്.
ക്യാമ്പില്‍ കുട്ടീസ് മെഡിക്കല്‍സ് സെന്ററിന്റെ സൗജന്യ ഡോക്ടര്‍ കണ്‍സല്‍ട്ടേഷന്‍, കൂടാതെ വിവിധ സൗജന്യമെഡിക്കല്‍ സേവനങ്ങളും ക്യമ്പില്‍ ഒരുക്കിയിരിന്നു.

Related Articles

Back to top button
error: Content is protected !!